ബലിപെരുന്നാളവധി: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിര്‍ദേശങ്ങള്‍

Web Desk
1 Min Read

ദോഹ:ബലി പെരുന്നാള്‍ അവധി ദിനങ്ങളില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കടുത്ത നിയന്ത്രണം.യാത്രക്കാര്‍ക്കായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ പുറത്തിറക്കി.

city exchange
  1. ചെക്ക് ഇന്നുകള്‍ ഓണ്‍ലൈന്‍ ആയി ചെയ്യുകയും ഫ്‌ളൈറ്റിന് 3 മണിക്കൂര്‍ മുന്‍പെങ്കിലും വിമാനത്താവളത്തില്‍ എത്തുകയും വേണം.
  1. ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവരല്ലെങ്കില്‍ 72 മണിക്കൂറിനുള്ളിലുള്ള കോവിഡ് പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് റിസള്‍ട്ട് ആയിരിക്കണം.
  2. എച്ച്‌ഐഎയുടെ സെല്‍ഫ് സര്‍വീസ് ഉപയോഗിച്ച് ചെക്ക് ഇന്‍ ചെയ്യാന്‍ അവസരമുണ്ട്. ബോര്‍ഡിംഗ് പാസ് പ്രിന്റെടുത്ത് ബാഗ് ടാഗ് ഉപയോഗിച്ചു ബാഗുകള്‍ കെട്ടിയ ശേഷം കൃത്യസ്ഥലത്തു നിക്ഷേപിച്ച് ബോര്‍ഡിംഗ് കണ്ട്രോളിലേക്ക് നീങ്ങാം.
  3. യാത്രക്കാര്‍ക്ക് മാത്രമാണ് ടെര്‍മിനല്‍ ബില്‍ഡിംഗിലേക്ക് പ്രവേശനാനുമതി.
  4. അനുഗമിക്കുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കുമെല്ലാം ഷോര്‍ട്ട് ടെം കാര്‍ പാര്‍ക്കില്‍ മാത്രമാണ് അനുവാദം.
  5. സുരക്ഷാ പരിശോധനയില്‍, ലിക്വിഡ്, എയ്റോസോള്‍, ജെല്ലുകള്‍ പോലുള്ള നിരോധിത വസ്തുക്കളൊന്നും വഹിക്കില്ലെന്നു യാത്രക്കാര്‍ ഉറപ്പുവരുത്തണം. ദ്രാവകവസ്തുക്കള്‍ 100 എംഎല്ലോ അതില്‍ കുറവോ ഉള്ള വീണ്ടും സീല്‍ ചെയ്ത് ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ബാഗുകളില്‍ വേണം സൂക്ഷിക്കാന്‍. മൊബൈല്‍ ഫോണിനെക്കാള്‍ വലിയ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ബാഗില്‍ നിന്ന് പുറത്തെടുത്ത് എക്സ് റേ ട്രേയില്‍ സ്‌കാന്‍ ചെയ്യാന്‍ നല്‍കണം. ഹവര്‍ ബോര്‍ഡ് പോലുള്ള ലിഥിയം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ചെറിയ വാഹനങ്ങള്‍ക്ക് ലഗ്ഗേജില്‍ വിലക്കുണ്ട്.
  6. യാത്രക്കാര്‍ HIAQatar എന്ന മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യുന്നത് നല്ലതായിരിക്കും. ഫ്ളൈറ്റ് സ്റ്റാറ്റസ്, ബാഗേജ്ജ് വിവരങ്ങള്‍, സമയം, ബോര്‍ഡിംഗ് ഗേറ്റിലേക്കും ഭക്ഷണകേന്ദ്രങ്ങളിലേക്കുമെല്ലാമുള്ള വിവരങ്ങള്‍, ഖത്തര്‍ ഡ്യൂട്ടി ഫ്രീയില്‍ നിന്നുള്ള പുതിയ ഓഫറുകള്‍ മുതലായവയെല്ലാം ലഭിക്കാന്‍ ഈ ആപ്പ് സഹായകമാകും.
  1. എല്ലാ യാത്രക്കാരും നിര്‍ബന്ധമായും ehteraz.gov.qa എന്ന വെബ്സൈറ്റില്‍ വിവരങ്ങള്‍ പൂരിപ്പിച്ച് രേഖകള്‍ അപ് ലോഡ് ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: MOPH website: https://covid19.moph.gov.qa/EN/travel-and-return-policy/Pages/default.aspx
Share This Article
Leave a Comment
error: Content is protected !!