അല്‍ മുഫ്ത എ കെ ഉസ്മാനെ ആദരിച്ച് എം എസ് എസ്

Web Desk
1 Min Read

കൊച്ചി: എം എസ് എസ് ഖത്തര്‍ ഘടകം സംഘടിപ്പിച്ച തലമുറ സംഗമത്തില്‍ ഖത്തറില്‍ 60 വര്‍ഷത്തില്‍ കൂടുതല്‍ ചെലവഴിച്ച പ്രവാസികളെ ആദരിക്കുന്നതിന്റെ ഭാഗമായി അല്‍ മുഫ്ത എ കെ ഉസ്മാനെ ആദരിച്ചു. എം എസ് എസ് ജനറല്‍ സെക്രട്ടറി ഫാസില്‍ ഹമീദ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് എം പി ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. വ്യാപാര വാണിജ്യ മേഖലയിലെ പ്രഗത്ഭ വ്യക്തിത്വങ്ങളും വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവരും ചേര്‍ന്നാണ് ആദരവ് നല്‍കിയത്.

city exchange

അറുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അധികമാരും ഗള്‍ഫ് രാജ്യങ്ങളിലേക്ക് വരാതിരുന്ന കാലത്ത് മൂന്ന് രാപ്പകലുകള്‍ കരിവണ്ടിയില്‍ ബോംബെയിലേക്കും അവിടെനിന്ന് എട്ട് ദിവസമെടുത്ത് കപ്പലില്‍ മിസൈദ് കടപ്പുറത്ത് ചെറിയ ബോട്ടില്‍ കരയണഞ്ഞ കഥ ഇന്ന് നടന്നതുപോലെ എ കെ ഉസ്മാന്‍ സദസ്സിനോട് വിവരിച്ചു. ചെറിയ ചെറിയ പല ജോലികള്‍ ചെയ്ത് ഇന്ന് കാണുന്ന അല്‍ മുഫ്ത റെന്റ് എ കാറും മറ്റ് സ്ഥാപനങ്ങളും കെട്ടിപ്പടുത്തതും അക്കാലങ്ങളില്‍ അനുഭവിച്ച ദുരിതങ്ങളും സാഹചര്യങ്ങളും ദോഹയിലെ പഴയ തലമുറയിലെയും പുതുതലമുറയിലെയും വ്യവസായികളും അല്ലാത്തവരുമായ എം എസ് എസ് പ്രവര്‍ത്തകരോട് അദ്ദേഹം സംവദിച്ചു.

sa

എം എസ് എസ് പ്രശസ്തി പത്രം ഷഹീന്‍ ഷാഫി ഉസ്മാന്‍ സാഹിബിനു കൈമാറി. ഇ പി അബ്ദുറഹ്മാന്‍ പൊന്നാട അണിയിച്ചു. എം എസ് എസ്സിന്റെ ഉപഹാരം ഷാഫി ഹാജി സമ്മാനിച്ചു. ചടങ്ങ് എം ടി ഹമീദ് നിയന്ത്രിച്ചു. എം എസ് എസ് സക്കാത്ത് ഫണ്ട് വിനിയോഗത്തെക്കുറിച്ച് ട്രഷറര്‍ ഹാഷിര്‍ സദസ്സിന് വിശദീകരണം നല്‍കി.

- Advertisement -
Ad image

അബ്ദുല്‍ കരീം (എം ഇ എസ്), ഉണ്ണി ഒളകര, അഹമ്മദ് പാതിരിപ്പറ്റ, ഇ പി അബ്ദുറഹ്മാന്‍, സമദ് നരിപ്പറ്റ, മുസ്തഫ ഹാജി (സൗദി ഹൈപ്പര്‍മാര്‍ക്കറ്റ്), ഡോ. സമദ്, ഷാനവാസ് ബാവ, കെ എം എസ് ഹമീദ്, ഖലീല്‍ പരീദ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സെക്രട്ടറി റഈസ് അലി നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!