

ദോഹ: ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ ലേഡീസ് വിങ് വനിതാ സംഗമം സംഘടിപ്പിച്ചു.

ക്യു കെ ഐ സി ജനറല്‍ സെക്രട്ടറി മുജീബ് റഹ്മാന്‍ മിശ്കാത്തി ഉദ്ഘാടനം ചെയ്തു. ഫാത്തിമ സിറാജ് ഷാര്‍ജ ‘പതിവ്രതയായ സ്ത്രീ’ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. വക്‌റ ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍ ഗൈനക്കോളജിസ്റ്റ് ഡോ. ഷൈലജ പള്ളിപ്പുറത്ത് ആരോഗ്യ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി.

ജൂബൈരിയ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സംഗമത്തില്‍ നസ്ല നിയാസ് സ്വാഗതവും നാസ്വിറ സ്വലാഹിയ്യ നന്ദിയും പറഞ്ഞു.

