ഖത്തറിന്റെ വടക്കന്‍, മധ്യ ഭാഗങ്ങളില്‍ മഴ റിപ്പോര്‍ട്ട് ചെയ്തു

Web Desk
1 Min Read

ദോഹ: ഞായറാഴ്ച ഖത്തറിന്റെ വടക്കന്‍, മധ്യ ഭാഗങ്ങളില്‍ മഴ രേഖപ്പെടുത്തിയതായി ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യു എം ഡി) അറിയിച്ചു. ചില സമയങ്ങളില്‍ ഇടിമിന്നലോടുകൂടിയ കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും വകുപ്പ് വ്യക്തമാക്കി.

city exchange

എക്സില്‍ നല്‍കിയ കുറിപ്പില്‍, രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ കാറ്റ് വീശുകയാണെന്നും വിവിധ മേഖലകളില്‍ കാലാവസ്ഥയുടെ തീവ്രതയില്‍ വ്യത്യാസമുണ്ടെന്നും അറിയിച്ചു.

വകുപ്പ് പുറത്തിറക്കിയ കാലാവസ്ഥാ റഡാര്‍, ഉപഗ്രഹ ചിത്രങ്ങള്‍ എന്നിവയില്‍ ഖത്തര്‍ ഉപദ്വീപിനെ സ്വാധീനിക്കുന്ന സജീവമായ കാലാവസ്ഥാ സംവിധാനങ്ങള്‍ കാണുന്നുവെന്നും അറിയിച്ചു.

ശക്തമായ കാറ്റും ഇടിമിന്നലും ഉള്ള സമയങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് താമസക്കാരോടും വാഹനയാത്രക്കാരോടും അഭ്യര്‍ഥിച്ചു. കാലാവസ്ഥാ സംവിധാനം തുടര്‍ന്നും വികസിക്കുന്നതിനാല്‍ സാഹചര്യങ്ങളില്‍ മാറ്റം ഉണ്ടാകാനിടയുണ്ടെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!