
രാമന്തളി: രാമന്തളി സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും ഡിസംബർ 31ന് വിരമിക്കുന്ന ബ്രാഞ്ച് മാനേജർ വി വി സുകുമാരന് ഹൃദ്യമായ യാത്രയയപ്പ് സംഘടിപ്പിച്ചു.

പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ടി ഐ മധുസൂദനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. രാമന്തളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ കെ ശശി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എസ് സന്ധ്യ, ഗ്രാമ പഞ്ചായത്ത് അംഗം ഇ രാജൻ, യു അബ്ദുൽ റഹ്മാൻ, ടി പി അനൂപ്, കെ പി വി രാഘവൻ, ഫാർമേഴ്സ് വെൽഫയർ കോ ഓപറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് കക്കളത്ത് അബ്ദുൾ ഖാദർ, പ്രിയദർശിനി വനിത സൊസൈറ്റി പ്രസിഡണ്ട് കെ പി ലളിത, കെ സി ഇ യു ജില്ലാ പ്രസിഡണ്ട് എം സുനിൽകുമാർ, രാമന്തളി ബാങ്ക് വൈസ് പ്രസിഡണ്ട് പി പി ദാമോദരൻ, ഭരണ സമിതി അംഗം കാട്ടൂർ ശശിധരൻ, വി വി സുകുമാരൻ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

സുകുമാരൻ മറുപടി പ്രസംഗം നടത്തി. രാമന്തളി ബാങ്ക് പ്രസിഡണ്ട് പി സുഗുണൻ മാസ്റ്റർ സ്വാഗതവും സെക്രട്ടറി കെ വി സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

