
കൊച്ചി: തൃപ്പൂണിത്തുറ ഉദയംപേരൂരില്‍ പിതാവ് മകനെ കുത്തിക്കൊന്നു. പിതാവിനെ പോലിസ് അറസ്റ്റു ചെയ്തു. ഉള്ളാടന്‍ വെളി ചന്തയ്ക്ക് സമീപം ഞാറ്റിയേല്‍ സന്തോഷ്(45) നെയാണ് പിതാവ് മണി കുത്തിക്കൊലപ്പെടുത്തിയത്.മദ്യലഹരിയില്‍ പിതാവും മകനും തമ്മില്‍ വീട്ടില്‍ വച്ചു വാക്കേറ്റമുണ്ടാകുകയും കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. കരച്ചില്‍ കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴാണ് സന്തോഷ് കുത്തേറ്റ് കിടക്കുന്നത് കണ്ടത്. പോലീസ് എത്തിയപ്പോഴും മരണം സംഭവിച്ചിരുന്നു. മണിയെ പൊലീസ് അറസ്റ്റ് ചെയ്തു. മകന്റെ തുടര്‍ച്ചയായുള്ള മര്‍ദനം മൂലമാണ് കൊലപാതകമെന്നാണ് മണി പോലിസിനോട് വ്യക്തമാക്കിയത്. മദ്യപിച്ച് ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

