മലയാളി ഡോക്ടര്‍ ഒമാനില്‍ കോവിഡ് ബാധിച്ച് മരിച്ചു

Web Desk
1 Min Read

മസ്‌ക്കറ്റ്: ബുറൈമി സാറയിലുള്ള ഇബ്‌നു ഖല്‍ദൂന്‍ ക്ലിനിക്കിലെ ഡോക്ടര്‍ കൊല്ലം കൊട്ടാരക്കര സ്വദേശി ജയപ്രകാശ് കുട്ടന്‍ (51) നിര്യാതനായി. കൊവിഡ് ബാധിച്ചു ബുറൈമി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ 12 വര്‍ഷമായി ഒമാനിലെ വിവിധ ആശുപത്രികളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. അറ്റ്ലസ് ഹോസ്പിറ്റല്‍, എന്‍.എം.സി ഹോസ്പിറ്റല്‍ , സലാലയിലെ സ്വകാര്യ ആശുപത്രി, ഏറ്റവും ഒടുവില്‍ ബുറൈമിയിലെ സ്വകാര്യ ക്ലിനിക് എന്നിങ്ങനെ ഒന്നര മാസം മുന്‍പ് അവധിക്ക് നാട്ടില്‍ പോയി ഒമാനിലേക്ക് മടങ്ങി വന്നിരുന്നു. സംസ്‌കാരം സൊഹാറിലെ ശ്മശാനത്തില്‍ നടക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. ഭാര്യാ : സബിത. മക്കള്‍: ജയ കൃഷ്ണന്‍ (വിദ്യാര്‍ത്ഥി, കാനഡ), ജഗത് കൃഷ്ണന്‍ (സ്‌കൂള്‍ വിദ്യാര്‍ത്ഥി).

city exchange
Share This Article
Leave a Comment
error: Content is protected !!