

ചണ്ഡീഗഢ്: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഉത്തര്‍ പ്രദേശിലേക്ക്. യാത്രാനുമതി തേടി എ ഐ സി സി പ്രവര്‍ത്തക സമിതി അംഗം കെ സി വേണുഗോപാല്‍ യു പി സര്‍ക്കാറിന് കത്തയച്ചു.

ലഖിംപൂര്‍ ഖേരിയിലേക്ക് യാത്ര പുറപ്പെട്ട പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ് രംഗത്തെത്തി.
പ്രിയങ്കയെ മോചിപ്പിച്ചില്ലെങ്കില്‍ പഞ്ചാബില്‍ നിന്ന് യു പിയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് നവ്ജ്യോത് സിംഗ് സിദ്ദുവും അറിയിച്ചു. ‘കര്‍ഷകരുടെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ കേന്ദ്രമന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്യുകയും പ്രിയങ്കയെ വിട്ടയയ്ക്കുകയും ചെയ്തില്ലെങ്കില്‍ പഞ്ചാബ് കോണ്‍ഗ്രസ് യു പിയിലേക്ക് മാര്‍ച്ച് ചെയ്യുമെന്നാണ് സിദ്ദു ട്വീറ്റ് ചെയ്തത്.
