
ആലുവ: ഇടപ്പള്ളി- മുവാറ്റുപുഴ റോഡില്‍ തേവക്കല്‍ പൂക്കാട്ടുപടി ഭാഗം ചെയിനേജ് 7/000 മുതല്‍ 11/000 വരെയുള്ള 4 കിലോമീറ്റര്‍ കാനകളുടെ പുനരുദ്ധാരണത്തിനും ഫുട്ട് പാത്ത് നിര്‍മ്മാണത്തിനുമായി 5 കോടി 50 ലക്ഷം രൂപയുടെ ഭരണാനുമതി ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി ലഭിച്ചതായി അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു.

പല പ്രാവശ്യം നിയമസഭയിലും മന്ത്രിയോട് നേരിട്ടും അതുപോലെ ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തണമെന്നും എം എല്‍ എ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്.

സീപോര്‍ട്ട് എയര്‍പോര്‍ട്ടിന്റെ ചൊവ്വര മുതല്‍ എയര്‍പോര്‍ട്ട് വരെയുള്ള 4.5 കിലോമീറ്റര്‍ ഭാഗം സ്ഥലം ഏറ്റെടുത്ത് റോഡ് നിര്‍മ്മിക്കുന്നതിനായി ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി 354 കോടി രൂപ അനുവദിക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ പദ്ധതി ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് ഈ പ്രദേശവാസികള്‍ക്ക് വളരെ പ്രയാസമുണ്ടാക്കുന്നതാണെന്നും പദ്ധതി ബഡ്ജറ്റില്‍ ഉള്‍പ്പെടുത്താത്തത് വളരെ നിരാശ ജനകമാണെന്നും എം എല്‍ എ പറഞ്ഞു.
