
മനാമ: വിമാനത്തില്‍ കയറിയാല്‍ പിന്നെ ലോകവുമായുള്ള ബന്ധം അറ്റു എന്ന് കരുതിയിരുന്ന കാലത്തിന് വിരാമമാകുന്നു. ലോകത്തിലെ ഏറ്റവും വേഗതയേറിയ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ ‘സ്റ്റാര്‍ലിങ്ക്’ ഇനി ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനി ഗള്‍ഫ് എയറിന്റെ വിമാനങ്ങളിലും ലഭ്യമാകും.

യാത്രക്കാര്‍ക്ക് ഇന്റര്‍നെറ്റ് സേവനമൊരുക്കാനായി ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്സുമായി കൈകോര്‍ത്തിരിക്കുകയാണ് ഗള്‍ഫ് എയര്‍.

പല വിമാനക്കമ്പനികളും ഇന്റര്‍നെറ്റിന് വന്‍ തുക ഈടാക്കുമ്പോള്‍, ഗള്‍ഫ് എയര്‍ ഈ സേവനം തികച്ചും സൗജന്യമായാണ് യാത്രക്കാര്‍ക്ക് നല്‍കുന്നത്. ആകാശത്ത് 35,000 അടി ഉയരത്തി ലിരുന്നും റീല്‍സ് കാണാനും വാട്സാപ്പില്‍ മെസ്സേജ് അയക്കാനും സിനിമകള്‍ കാണാനും ഇനി തട സ്സമുണ്ടാകില്ല. ഈ വര്‍ഷം പകുതിയോടെ ഗള്‍ഫ് എയറിന്റെ എയര്‍ബസ് എ320 വിമാനങ്ങളിലാകും സ്റ്റാര്‍ലിങ്ക് ആദ്യം എത്തുക. വൈകാതെ തന്നെ ബോയിംഗ് 787 ഡ്രീംലൈനര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിമാനങ്ങളിലും ഹൈസ്പീഡ് ഇന്റര്‍നെറ്റ് ലഭ്യമാകും.
ആകാശത്തില്‍ ഇന്റര്‍നെറ്റ് ആദ്യമെത്തിക്കാനുള്ള മത്സരത്തിന്റെ ഭാഗമായി ഖത്തര്‍ എയര്‍വേയ്സും എമിറേറ്റ്സും ഫ്‌ളൈ ദുബായുമൊക്കെ നേരത്തെ തന്നെ സ്റ്റാര്‍ലിങ്കുമായി കരാറൊപ്പിട്ടിരുന്നു. ഇപ്പോള്‍ ആ കൂട്ടത്തിലേക്ക് ഗള്‍ഫ് എയറും കൂടി എത്തിയതോടെ ഗള്‍ഫ് മേഖലയിലെ വിമാനയാത്ര ശരിക്കും ഹൈ-ടെക് ആയി മാറും. ഏകദേശം 8,000 ഉപഗ്രഹങ്ങളുടെ കരുത്തിലാണ് സ്റ്റാര്‍ ലിങ്ക് ഈ വേഗം വാഗ്ദാനം ചെയ്യുന്നത്.

