

ആലുവ: അടുക്കള മാലിന്യത്തിനു പരിഹാരമായി ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ബയോവേസ്റ്റ് ബിന്‍ ജീ ബിന്‍ 6-ാം വാര്‍ഡില്‍ മൂന്നാംഘട്ട വിതരണം നടത്തി. തായിക്കാട്ടുകര സഹകരണ ബാങ്ക് ഡയറക്ടര്‍ ടി ഐ മുഹമ്മദ് ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ലൈബ്രറി ഹാളില്‍ നടന്ന ജീ ബിന്‍ വിതരണ ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് അംഗവും ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ മുഹമ്മദ് ഷെഫീക്ക് അധ്യക്ഷത വഹിച്ചു. ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത ചൂര്ണ്ണിക്കരക്കായി മൂന്നു വര്‍ഷം മുമ്പ് നടപ്പിലാക്കിയ പദ്ധതിയാണ് വീടുകളില്‍ ബയോവേസ്റ്റ് ബിന്‍ ജീ ബിന്‍. 5300 രൂപ വില വരുന്ന ജീ ബിന്‍ പഞ്ചായത്ത് സബ്സിഡി നല്കി ഗുണഭോക്താവിന് 430 രൂപക്കാണ് നല്‍കുന്നത്. ഗുണഭോക്താക്കള്‍ക്ക് പദ്ധതിയെക്കുറിച്ച് ക്ലാസ് എടുക്കുകയും ചെയ്തു.
