ലെബനനില്‍ യു എന്‍ ഇടക്കാല സേനയെ ലക്ഷ്യമിട്ട ഇസ്രായേല്‍ നടപടിയെ ഖത്തര്‍ അപലപിച്ചു

Web Desk
0 Min Read

ദോഹ: ലെബനാനില്‍ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. ഐറിഷ്, ഇന്തോനേഷ്യന്‍ സമാധാന സേനാംഗങ്ങള്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.

city exchange

അന്താരാഷ്ട്ര മാനുഷിക വ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണിത്. ആക്രമണത്തിന്റെ സാഹചര്യങ്ങള്‍ കണ്ടെത്തുന്നതിന് ഉടനടി സ്വതന്ത്രമായ അന്താരാഷ്ട്ര അന്വേഷണം നടത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ വിദേശകാര്യ മന്ത്രാലയം ഇസ്രായേല്‍ അധിനിവേശത്തെ അതിന്റെ ആക്രമണാത്മകതയും ആക്രമണങ്ങളും ആവര്‍ത്തിച്ചുള്ള നിയമങ്ങളുടെ ലംഘനങ്ങളും ഉടനടി നിര്‍ത്താന്‍ നിര്‍ബന്ധിതമാക്കാന്‍ നിര്‍ണ്ണായക നടപടികള്‍ കൈക്കൊള്ളാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ഖത്തറിന്റെ ആഗ്രഹം മന്ത്രാലയം അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!