

ദോഹ: ഖത്തര്‍ വില്ല്യാപ്പള്ളി ടൗണ്‍ മഹല്ല് കുടുംബ നോമ്പ്തുറ സംഘടിപ്പിച്ചു. അരോമ ദര്‍ബാറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കുടുംബങ്ങളും കുട്ടികളുമായി നിരവധി പേര്‍ പങ്കെടുത്തു. സംസം വെള്ളവും ഈത്തപ്പഴവും കൊണ്ട് നോമ്പ് തുറന്നു.

മഹല്ല് പ്രസിഡണ്ട് അബ്ദുല്‍ ലത്തീഫ് തിരുവോത്ത് അധ്യക്ഷത വഹിച്ചു. സംഗമം വി എം ജെ ഖത്തര്‍ പ്രസിഡണ്ട് നാസര്‍ നീലിമ ഉദ്ഘാടനം നിര്‍വഹിച്ചു. വി പി എം മുഹമ്മദ് സഖാഫി പ്രാര്‍ഥന നിര്‍വഹിച്ചു. പണ്ഡിതന്‍ അബ്ദുല്‍ ഖാദര്‍ റഹ്മാനി റമദാന്‍ സന്ദേശം നല്‍കി. സമൂഹത്തില്‍ അധികരിച്ച് വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗത്തിനെതിരെ ജാഗ്രത പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.


ഖത്തറിലെ ബിസിനസ്സ് പ്രമുഖനും അല്‍ സിദ്ര ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍ എം ഡിയുമായ വണ്ണാന്റവിട കുഞ്ഞബ്ദുള്ള ഹാജിയെ സംഗമത്തില്‍ ആദരിച്ചു. പി കെ കെ അബ്ദുള്ള ഷാളണിയിച്ചു.
നാട്ടില്‍ റമദാന്‍ മാസത്തില്‍ നടന്ന് വരുന്ന റിലീഫ് പ്രവര്‍ത്തനത്തിന്റെ പോസ്റ്റര്‍ പ്രകാശനം വിഎംജെ ഖത്തര്‍ ഉപദേശക സമിതി ചെയര്‍മാന്‍ പി വി എ നാസര്‍ നിര്‍വഹിച്ചു. വിഎംജെ ഖത്തര്‍ കനിവ് പദ്ധതിയിലെ അനാഥ പെണ്‍കുട്ടികള്‍ക്കുള്ള പെരുന്നാള്‍ വസ്ത്രത്തിനുള്ള തുക പ്രസിഡണ്ട് അബ്ദുല്‍ ലത്തീഫ് വിഎംജെ ഖത്തര്‍ പ്രസിഡണ്ട് നാസര്‍ നീലിമക്ക് കൈമാറി.
ഖത്തര്‍ മലാറക്കല്‍ മഹല്ല് പ്രസിഡണ്ട് അബ്ദുല്‍ സത്താര്‍ തുണ്ടിയില്‍, സെക്രട്ടറി ഫൈസല്‍ അരോമ, കുളത്തൂര്‍ മഹല്ല് പ്രസിഡണ്ട് കെ എം നാസര്‍ ഹാജി, കോട്ടമുക്ക് ദാറുല്‍ ഉലൂം മദ്രസ്സ ഖത്തര്‍ കമ്മിറ്റി സിക്രട്ടറി നാസര്‍ പി പി, മയ്യന്നൂര്‍ മഹല്ല് പ്രസിഡണ്ട് ഇസ്മായില്‍ ഒ ടി, പറമ്പില്‍ മഹല്ല് പ്രസിഡണ്ട് ഇ എം കുഞ്ഞമ്മത്, ആലന്നൂര്‍ മഹല്ല് പ്രസിഡണ്ട് നൗഫല്‍ തട്ടാന്റവിട എന്നിവര്‍ സന്നിഹിതരായിരുന്നു.
അനസ് പാറക്കല്‍, സജീര്‍ നടുക്കണ്ടി, ഫവാസ് അമരാവതി, നൗഫല്‍ ചാലയില്‍, ജൈസാം പുത്തൂര്‍, കുഞ്ഞബ്ദുള്ള ചാത്തോത്ത്, അഷ്‌ക്കര്‍ കുന്നോത്ത്, ഷംസീര്‍ പുത്തൂര്‍, ഷൗക്കത്ത് മൂയോട്ട് താഴ എന്നിവര്‍ ഇഫ്താര്‍ സംഗമത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. സിക്രട്ടറി നസീര്‍ പി പി കെ സ്വാഗതവും ഫൈസല്‍ എം ടി നന്ദിയും പറഞ്ഞു.

