ആര്‍ എസ് സി പ്രവാസി സാഹിത്യോത്സവ്; എയര്‍പോര്‍ട്ട് സോണ്‍ ജേതാക്കള്‍

Web Desk
1 Min Read

ദോഹ: കലാലയം ഖത്തര്‍ പ്രവാസി സാഹിത്യോത്സവില്‍ 67 ഇനങ്ങളിലായി 344 പോയിന്റ് നേടി എയര്‍പോര്‍ട്ട് സോണ്‍ ഓവറോള്‍ ജേതാക്കളായി. 341 പോയിന്റുമായി ദോഹയും 329 പോയിന്റുമായി അസീസിയയും രണ്ടും മൂന്നും സ്ഥാനം നേടി. നോര്‍ത്ത് 245 പോയിന്റുകള്‍ കരസ്ഥമാക്കി.

city exchange

വ്യക്തിഗത ഇനങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ അബിനാസ് അസീസിയ കലാപ്രതിഭയായും മുഹ്‌സിനി ഷബീര്‍ സര്‍ഗ പ്രതിഭയായും തെരഞ്ഞടുക്കപ്പെട്ടു. ദോഹ, എയര്‍പോര്‍ട്ട്, അസീസിയ, നോര്‍ത്ത് സോണുകളില്‍ നിന്നായി മുന്നൂറോളം മത്സരാര്‍ഥികള്‍ വിവിധ വിഭാഗങ്ങളില്‍ മാറ്റുരച്ചു.

മെഷാഫ് പോടാര്‍ പേള്‍ സ്‌കൂളില്‍ നടന്ന പ്രൗഡമായ ചടങ്ങില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ അലി അബ്ദുല്ല സമാപന സംഗമം ഉദ്്ഘാടനം ചെയ്തു. ഐ സി എഫ് നാഷണല്‍ പ്രസിഡന്റ് അബ്ദുല്‍ റസാഖ് മുസ്ലിയാര്‍ വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു.

അസീസ് സഖാഫി പാലോളി, ബശീര്‍ പുത്തുപ്പാടം, വേണ്ടിയില്‍ അഹമ്മദ് സഖാഫി, സ്‌ക്കീര്‍ ബുഖാരി, അബ്ദുറഊഫ് കൊണ്ടോട്ടി, കെ ബി അബ്ദുല്ല ഹാജി, സലാം പാപ്പിനിശ്ശേരി, ഫാറൂഖ് സഖാഫി, സഹിദ് സലിംസ്‌റ്റോര്‍, സിറാജ് ചൊവ്വ, സജ്ജാദ് മീഞ്ചന്ത, ഹബീബ് മാട്ടൂല്‍, മുഹ്യുദ്ദീന്‍ ഇരിങ്ങല്ലൂര്‍, ഉബൈദ് വയനാട്, നൗഫല്‍ ലത്തീഫി, ശംസുദ്ദീന്‍ മാസ്റ്റര്‍, ഹാഷിം മാവിലോട് എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image

രണ്ടു മാസക്കാലം ഖത്തറില്‍ യൂണിറ്റ്, സോണ്‍, സെക്ടര്‍, നാഷണല്‍ തലങ്ങളില്‍ നടന്ന മത്സരത്തിന്റെ സമാപന സംഗമാണ് മെഷാഫ് പോടാര്‍ പേള്‍ സ്‌കൂളില്‍ നടന്നത്. കുടുംബങ്ങളും കുട്ടികളുമായി വന്‍ ജനക്കൂട്ടമാണ് പരിപാടികള്‍ കാണാനെത്തിയത്. ഖത്തര്‍ മലയാളികളിലെ സാംസ്‌ക്കാരിക- സാഹിത്യ രംഗത്തെ വലിയ വിഭാഗമാണ് പരിപാടിക്ക് എത്തിയത്. ചാണ്ടി ഉമ്മന്‍ എം എല്‍ എയും പരിപാടി കാണാനെത്തിയിരുന്നു.

Share This Article
Leave a Comment
error: Content is protected !!