അരുതായ്മകളോടുള്ള കലഹമാണ് കലയും സാഹിത്യവും: എന്‍ അലി അബ്ദുല്ല

Web Desk
0 Min Read

ദോഹ: അരുതായ്മകളോടുള്ള കലഹമാണ് കലയെന്നും അതിലേക്കു സമൂഹത്തെ പ്രചോദിപ്പിക്കുകയാണ് സാഹിത്യോത്സവുകള്‍ ചെയ്യുന്നതെന്നും എന്‍ അലി അബ്ദുല്ല പറഞ്ഞു. പതിമൂന്നാമത് കലാലയം ഖത്തര്‍ പ്രവാസി സാഹിത്യോത്സവിന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

city exchange

സയണിസ്റ്റ് ഭീകരതയുടെ കിരാത അക്രമങ്ങളുടെ ഇരകളാണ് ഫലസ്തീനികളെന്നും അവരോടൊപ്പം ധീരമായി നിലകൊള്ളുന്ന ഖത്തര്‍ ലോക രാജ്യങ്ങള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുല്‍ അസീസ് സഖാഫി പാലോളി അധ്യക്ഷത വഹിച്ചു.
ഖത്തര്‍ ഐ സി എഫ് നേതാക്കള്‍, രിസാല സ്റ്റഡി സര്‍ക്കിള്‍ ഭാരവാഹികള്‍, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സമാപന സംഗമത്തില്‍ സംബന്ധിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!