ഊരാളുങ്കല്‍ സൊസൈറ്റി ഏഷ്യ- പസഫിക് രാജ്യങ്ങളിലെ ഏറ്റവും മികച്ച സഹകരണസംഘം

Web Desk
2 Min Read

കോഴിക്കോട്: ഏഷ്യ- പസഫിക് രാജ്യങ്ങളിലെ മികച്ച സഹകരണ സംഘത്തിന് ഇന്റര്‍നാഷണല്‍ കോഓപ്പറേറ്റീവ് അലയന്‍സ് നല്കുന്ന പ്രഥമ എന്റര്‍പ്രൈസിങ് കോഓപ്പറേറ്റീവ് എക്‌സലന്‍സ് അവാര്‍ഡ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക്. ഫിലിപ്പിന്‍സിലെ മനിലയില്‍ നടന്ന ഐ സി എയുടെ 16-ാമത് ഏഷ്യ- പസഫിക് മേഖലാ അസംബ്ലിയില്‍ ആയിരുന്നു പ്രഖ്യാപനം.

city exchange

ഇന്റര്‍നാഷണല്‍ കോഓപ്പറേറ്റീവ് അലയന്‍സ് പ്രസിഡന്റ് ഡോ. ഏരിയല്‍ ഗ്വാര്‍ക്കോ അവാര്‍ഡ് സമ്മാനിച്ചു. സമ്മേളനത്തില്‍ സൊസൈറ്റിയെ പ്രതിനിധീകരിച്ചു പങ്കെടുത്ത ടി കെ കിഷോര്‍ കുമാര്‍ ഏറ്റുവാങ്ങി. ഐ സി എ ഏഷ്യ- പസഫിക് മേഖലാ പ്രസിഡന്റ് ഡോ. ചന്ദ്രപാല്‍ സിങ് യാദവ്, ഡയറക്ടര്‍ ബാലു ജി അയ്യര്‍, ജൂറി അംഗങ്ങളായ മുഹമ്മദ് യൂസഫ് ശംസുദ്ദീന്‍, ബീമാ സുബ്രഹ്മണ്യം എന്നിവര്‍ സന്നിഹിതരായിരുന്നു.

സാമ്പത്തിക ശാക്തീകരണം, സാമൂഹിക വികസനം, പാരിസ്ഥിതിക സുസ്ഥിരത എന്നിവ പരിപോഷിപ്പിച്ച് സഹകരണരംഗത്തു കാര്യമായ സ്വാധീനം ചെലുത്തിയ മുന്‍കൈകള്‍ പരിഗണിച്ചാണ് ഊരാളുങ്കല്‍ സൊസൈറ്റിയെ അവാര്‍ഡിന് തെരഞ്ഞെടുത്തത്. സഹകരണമേഖലയിലെ വിദഗ്ധരും നേതാക്കളും ഉള്‍പ്പെട്ട അവലോകനസമിതി ആണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.

- Advertisement -
Ad image

കേരളത്തിലെ മലബാര്‍ മേഖലയിലെ ഗ്രാമീണയുള്ളറയില്‍ പിറന്ന് ലോകത്ത് ഏറ്റവും മികച്ച വൈവിധ്യവത്ക്കരണം സാധ്യമാക്കിയ പ്രാഥമിക സഹകരണ സംഘങ്ങളില്‍ ഒന്നായി വളര്‍ന്ന സ്ഥാപനം എന്നാണ് അവാര്‍ഡ് പ്രഖ്യാപനത്തില്‍ സൊസൈറ്റിയെ ഐ സി എ വിശേഷിപ്പിച്ചത്.

സൊസൈറ്റിയിലെ ഗ്രാമീണരായ തൊഴിലാളികള്‍ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രീതി, കീഴേത്തട്ടില്‍ സാങ്കേതികവിദ്യ സ്വീകരിക്കുന്നത് ഗ്രാമീണയിന്ത്യയിലെ ജനജീവിതത്തില്‍ എങ്ങനെ അത്ഭുതകരമായ മാറ്റങ്ങള്‍ വരുത്തി എന്നതിന്റെ മികച്ച ഉദാഹരണമായും ഐ സി എ ചൂണ്ടിക്കാട്ടി.

അവാര്‍ഡ് നിര്‍ണ്ണയത്തിനുള്ള നടപടിക്രമം കര്‍ശനവും സുതാര്യവുമായിരുന്നുവെന്നും അര്‍ഹരായ വ്യക്തികള്‍, സഹകരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍ എന്നിവയ്‌ക്കെല്ലാം അര്‍ഹിക്കുന്ന പരിഗണന ഉറപ്പാക്കി എന്നും അവാര്‍ഡ് പ്രഖ്യാപനക്കുറിപ്പില്‍ ഐ സി എ പറഞ്ഞു. മേഖലയിലുടനീളം ഉള്ള സഹകരണ നേതാക്കളെയും നയാവിഷ്‌ക്കര്‍ത്താക്കളെയും പങ്കാളികളെയും ഒരുമിപ്പിക്കുക, മികച്ച കീഴ്‌വഴക്കങ്ങള്‍ പങ്കുവെക്കുക, സഹകരണം വളര്‍ത്തുക, മേഖലാ രാജ്യങ്ങളിലെ സഹകരണ പ്രസ്ഥാനത്തിന്റെ നേട്ടങ്ങള്‍ ആഘോഷിക്കുക എന്നിവയ്‌ക്കെല്ലാം ഉള്ള മികച്ച വേദിയാണ് റീജിയണല്‍ അസംബ്ലി എന്നും അവര്‍ അറിയിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!