

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്നും വന്‍തോതില്‍ മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചെടുത്തു. കസ്റ്റംസ് പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

പിടിച്ചെടുത്ത വസ്തുക്കളുടെ ചിത്രങ്ങള്‍ കസ്റ്റംസ് ട്വിറ്ററില്‍ പങ്കുവെച്ചു. 2716 മയക്കുമരുന്ന് ഗുളികകളാണ് പിടിച്ചെടുത്തത്. അനധികൃത വസ്തുക്കള്‍ അധികൃതര്‍ക്ക് കൈമാറിയതായി കസ്റ്റംസ് അറിയിച്ചു.

കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയില്‍ സ്ത്രീകള്‍ക്കുള്ള ബാഗുകളും അനുബന്ധ ഉപകരണങ്ങളും കയറ്റുമതി ചെയ്ത ചരക്കിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 887 മയക്കുമരുന്ന് ഗുളികകള്‍ കണ്ടെത്തി.

