സലിം കുമാര്‍ നായകനാകുന്ന ത്രില്ലര്‍ ചിത്രം ‘ഇറച്ചി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

Web Desk
1 Min Read

കൊച്ചി: സലിം കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ രഞ്ജിത്ത് ചിറ്റാടെ അണിയിച്ചൊരുക്കുന്ന ചിത്രമാണ് ഇറച്ചി. മാവേറിക് സിനിമയുടെ ബാനറില്‍ ഒരുക്കുന്ന ചിത്രം ഒരു സൈക്കോളജിക്കല്‍ ഡ്രാമയാണ്.

city exchange

സലിം കുമാറും ബിജു കുട്ടനുമടങ്ങുന്ന താരനിരയോടൊപ്പം ഇറച്ചിയില്‍ ഒരുകൂട്ടം പുതുമുഖങ്ങളും അഭിനയിക്കുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങളുടെയും ടെക്നിഷ്യന്‍മാരുടെയും ഒഫീഷ്യല്‍ ഫേസ് ബുക്ക് പേജുകളിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.

സിനിമയുടെ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കും. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അര്‍ജുന്‍ രവി ആണ്. എഡിറ്റിംഗ്: രാജേഷ് രാജേന്ദ്രന്‍, ബി ജി എം: ഷെബിന്‍ മാത്യൂ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സക്കീര്‍ ഹുസൈന്‍, കലാസംവിധാനം: എസ് എ സ്വാമി, മേക്കപ്പ്: റോയ് ആന്റണി, ആക്ഷന്‍: ജിതിന്‍ വക്കച്ചന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അഖില്‍ കടവൂര്‍, ശബ്ദമിശ്രണം: ജസ്റ്റിന്‍ ജോസ്, പി ആര്‍ ഒ: പി ശിവപ്രസാദ്, സ്റ്റില്‍സ്: ടി ആര്‍ കാഞ്ചന്‍. താരനിര്‍ണയം നടന്നു വരുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!