രമേഷ് പിഷാരടി നായകനായ ‘നോ വേ ഔട്ട്’ ചിത്രീകരണം ആരംഭിച്ചു

Web Desk
1 Min Read

കൊച്ചി: രമേഷ് പിഷാരടിയെ നായകനാക്കി നവാഗതനായ നിധിന്‍ ദേവീദാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘നോ വേ ഔട്ട്’ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. പ്രൊജക്റ്റ് ഡിസൈനറും പ്രൊഡകഷന്‍ കണ്‍ട്രോളറുമായ ബാദുഷ സ്വിച്ച് ഓണ്‍ ചെയ്തു. ശ്രീദേവി റിമോഷ് ക്ലാപ്പ് അടിച്ചു പുതിയ നിര്‍മാണ കമ്പനിയായ റിമൊ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റിമോഷ് എം എസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

city exchange


സര്‍വൈവല്‍ ത്രില്ലര്‍ മൂഡില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥയും സംവിധായകന്റേതാണ്. രമേഷ് പിഷാരടിയെ കൂടാതെ രവീണ (ജൂണ്‍ ഫെയിം), ബേസില്‍ ജോസഫ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.


ഛായാഗ്രഹണം വര്‍ഗീസ് ഡേവിഡ്. എഡിറ്റര്‍ കെ ആര്‍ മിഥുന്‍. സംഗീതം കെ ആര്‍ രാഹുല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആകാശ് രാംകുമാര്‍, കലാ സംവിധാനം ഗിരീഷ് മേനോന്‍, വസ്ത്രാലങ്കാരം സുജിത് മട്ടന്നൂര്‍, മേക്കപ്പ് അമല്‍ ചന്ദ്രന്‍, സംഘട്ടനം മാഫിയ ശശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് പറവൂര്‍. സ്റ്റില്‍സ് ശ്രീനി മഞ്ചേരി, ഡിസൈന്‍സ് റിത്വിക് ശശികുമാര്‍, ആരാച്ചാര്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!