

കൊച്ചി: തെലുങ്ക് സംവിധായകന്‍ പുരി ജഗന്നാഥിന്റെ മകനും യുവതാരവുമായ ആകാശ് പുരി, തമിഴ് താരം വെട്രി എന്നിവര്‍ നായകരാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘അന്ത: അസ്തി പ്രാരംഭ:’യുടെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. വേ ടു ഫിലിംസ്, ബിയോണ്ട് സിനിമ ക്രിയേറ്റീവ്‌സ് എന്നീ ബാനറുകളില്‍ നിര്‍മ്മിക്കുന്ന ചിത്രം കെ ഷമീര്‍ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ഷബീര്‍ പത്താന്‍ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ആയ സിനിമ മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാന്‍ ഇന്ത്യന്‍ തലത്തിലാണ് ഒരുങ്ങുന്നത്. താരനിര്‍ണ്ണയം പുരോഗമിക്കുന്ന ചിത്രത്തില്‍ നാസര്‍, അടക്കം തെലുങ്ക്, തമിഴ്, കന്നഡ താരങ്ങള്‍ അണിനിരക്കുന്നതിനോടൊപ്പം ബേബി വിഷ്ണുമായ ധന്‍ജിത്ത്, രഞ്ജിത്ത് ദേവ് തുടങ്ങിയവരും അഭിനയിക്കുന്നു. മലയാളത്തില്‍ നിന്നുള്ള നായികയാവും ചിത്രത്തില്‍ വേഷമിടുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

ഒക്ടോബര്‍ ആദ്യ വാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ പാലക്കാട്, കൊച്ചി, ഉദുമല്‍ പേട്ട, ചെന്നൈ എന്നിവിടങ്ങളാണ്.
രജീഷ് രാമന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം താഹിര്‍ ഹംസയാണ് കൈകാര്യം ചെയ്യുന്നത്. ദിലീപ് കുറ്റിച്ചിറ, സുഹൈല്‍ സുല്‍ത്താന്‍, കെ ഷെമീര്‍ എന്നിവരുടെ വരികള്‍ക്ക് യൂനസിയോ ആണ് സംഗീതം നല്‍കുന്നത്. പ്രൊജക്ട് ഡിസൈനര്‍: പി ശിവപ്രസാദ്, പി ആര്‍ ഒ: പി ശിവപ്രസാദ്, ഹരീഷ് എ വി.
തമിഴില്‍ വലിയ വിജയവുമായി പ്രദര്‍ശനം നടത്തുന്ന ‘ബംബര്‍’ ആണ് വെട്രിയുടെ ചിത്രം. ഒരു ജാതി മനുഷ്യന്‍, പ്രൊഡക്ഷന്‍ നമ്പര്‍ 2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കെ ഷമീര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മൂന്നാമത് ചിത്രമാണിത്.

