‘ദി തേര്‍ഡ് മര്‍ഡര്‍’ ഒക്ടോബര്‍ 2ന് തിയേറ്ററുകളിലേക്ക്

Web Desk
1 Min Read

കൊച്ചി: പ്രേക്ഷകപ്രശംസയും നിരൂപകപ്രശംസയും നേടിയ ചിത്രങ്ങളായ റോയ്, അരികില്‍ ഒരാള്‍, ചാപ്റ്റേഴ്സ്, വൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം ദി തേര്‍ഡ് മര്‍ഡര്‍ ഒക്ടോബര്‍ രണ്ടിന് തിയേറ്ററുകളിലേക്കെത്തും. സൈക്കോളജിക്കല്‍ ത്രില്ലര്‍ ജോണറില്‍ ഒരുങ്ങിയ ചിത്രം സ്വര്‍ണാലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരംകുളമാണ് നിര്‍മ്മാണം.

city exchange

സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട്, ജോണി ആന്റണി, ജിബിന്‍ ഗോപിനാഥ്, ആനന്ദ് മന്മഥന്‍, മണികണ്ഠന്‍ പട്ടാമ്പി, റിയാസ് നര്‍മ്മകല, സജല്‍ സുദര്‍ശനന്‍, അനന്യ, ലിയോണ ലിഷോയ്, ഫറാ ഷിബിലാ എന്നിവരാണ് ദി തേര്‍ഡ് മര്‍ഡറിലെ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. സ്വര്‍ണലയ സിനിമാസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.

ദി തേര്‍ഡ് മര്‍ഡറിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്: ഛായാഗ്രഹണം- സ്വരൂപ് ഫിലിപ്പ്, എഡിറ്റര്‍- വി സാജന്‍, കഥ- എം എസ് ഫൈസല്‍ ഖാന്‍, സംഗീതം, പശ്ചാത്തല സംഗീതം- മെജോ ജോസഫ്, പ്രോജക്ട് ഡിസൈനര്‍- ഷിജു തമീന്‍സ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്- അരുണ്‍ വി എസ്, മനാഫ് വള്ളക്കടവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡിക്‌സണ്‍ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സുഹൈല്‍ ഇബ്രാഹിം, അസോസിയേറ്റ് ഡയറക്ടേഴ്‌സ്- എം ആര്‍ വിബിന്‍, ഷമീര്‍ എസ്, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍: ജിന്‍സ് ഭാസ്‌കര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- എം ബാവ, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍- എ ബി ജുബിന്‍, സൗണ്ട് മിക്‌സിംഗ്- വിനോദ് പി ശിവറാം, കോസ്റ്റ്യൂംസ്- അക്ഷയ പ്രേംനാഥ്, ഡി ഐ പ്രൊഡ്യൂസര്‍- രമേഷ് സി പി, വി എഫ് എക്‌സ്- ഐ വി എഫ് എക്‌സ് കൊച്ചി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്- പ്രവീണ്‍ എടവണ്ണപ്പാറ, ദിലീപ് കോതമംഗലം, സ്റ്റില്‍സ്- ഷാലു പേയാട്, പബ്ലിസിറ്റി- ഫണല്‍മീഡിയ, ദുബായ്, പി ആര്‍ ഓ- പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!