
ഹൈദരബാദ്: ഫാന്റസിയും തമാശയും ഹൃദയ സ്പര്‍ശിയായ മുഹൂര്‍ത്തങ്ങളുമായി ഫഹദ് ഫാസില്‍ ചിത്രം ‘ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍’ ചിത്രത്തിന്റെ ട്രയ്‌ലര്‍ റിലീസായി. എസ് എസ് രാജമൗലിയാണ് ഫഹദ് ഫാസില്‍ ചിത്രം അവതരിപ്പിക്കുന്നത്.

ഹൈദരാബാദിലെ പ്രസാദ് സ്റ്റുഡിയോസില്‍ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങിലാണ് ചിത്രത്തിന്റെ ട്രയ്‌ലര്‍ റിലീസ് ചെയ്തത്. മലയാളത്തിന്റെ മോഹന്‍ലാലാണ് ചിത്രത്തിന്റെ ട്രെയിലറില്‍ അവതരണവുമായി എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ഫാന്റസി എന്റര്‍ടൈനറായി ഒരുങ്ങിയ ചിത്രം ഒക്ടോബര്‍ 2ന് ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തും.

എസ് എസ് രാജമൗലി അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ ശശാങ്ക് യെലേട്ടി ആണ് സംവിധാനം ചെയ്യുന്നത്. ബാഹുബലി ഉള്‍പ്പെടെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ആര്‍ക്കാ മീഡിയ വര്‍ക്ക്‌സും ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാണ്. ആര്‍ക്ക മീഡിയ വര്‍ക്ക്‌സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളുടെ കീഴില്‍ ഷോബു യാര്‍ലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ് എസ് കാര്‍ത്തികേയ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. കലാമൂല്യമുള്ളതും പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടിയ ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ഭാവനാ സ്റ്റുഡിയോസിന്റെ ഭാവനാ റിലീസ് ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍ കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നു. നേരത്തെ റിലീസായ ഡോണ്ട് ട്രബിള്‍ ദി ട്രബിളിന്റെ ടീസറും ഗാനവും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
ഫാന്റസി ഫാമിലി എന്റെര്‍റ്റൈനെര്‍ ചിത്രമായ ഡോണ്ട് ട്രബിള്‍ ദി ട്രബിളില്‍ തന്റെ പതിവ് ശൈലിയില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബാലതാരമായ സാറയുടെ പ്രകടനവും ചിത്രത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ റിലീസാകും.
കാലഭൈരവയാണ് ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ഡെവലപ്‌മെന്റ് എസ് എസ് കാഞ്ചിയും കോ-റൈറ്റര്‍ ഹംസ അലിയുമാണ്. ബാലാജി സുബ്രഹ്മണ്യം ഛായാഗ്രഹണം നിര്‍വഹിക്കുമ്പോള്‍ പ്രവീണ്‍ ആന്റണി എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു.
സുധന്‍ കൊറിയോഗ്രഫിയും രാമ രാജമൗലി കോസ്റ്റ്യൂം ഡിസൈനും സ്‌റ്റൈലിംഗും നിര്‍വഹിക്കുന്നു. എസ് എസ് ശശാങ്ക് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും ഡി സതീഷ് കുമാര്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവും രാഹുല്‍ ഷാലി ലൈന്‍ പ്രൊഡ്യൂസറും ഡി യോഗാനന്ദ് പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ്. പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

