
കൊച്ചി: സഹയാത്ര ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഇന്‍സൈറ്റ് എന്ന ചിത്രത്തിന്റെ പൂജ നടന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് നവാഗതനായ മനോജ് ജെയിംസ് ആണ്.
സഹയാത്ര ഫിലിംസിന്റെ ഡയറക്ടര്‍ ശിവദാസന്‍ പാണ്ടികശാല ഭദ്രദീപം തെളിയിച്ചു. സുരേഷ് മാഞ്ഞാലി സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. നവോദയ സാജു സ്‌ക്രിപ്റ്റ് കൈമാറി ആദ്യ ക്ലാപ്പ് അടിച്ചു.

ഡി ഓ പി- ഷഫീഖ് ഇബ്രാഹിം, എഡിറ്റിംഗ്- അര്‍ജുന്‍ പ്രകാശ്. സയന്‍സ് ഫിക്ഷന്‍, ഫാന്റസി, ക്രൈം, സൈക്കോ ത്രില്ലര്‍ ഴോണറില്‍ പറയുന്ന കഥയാണ് ചിത്രത്തിന്റെത്.

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മണികണ്ഠന്‍, അസോസിയേറ്റ് ഡയറക്ടര്‍- ദിനേശ് ഗംഗ ജെഫ്, മേക്കപ്പ്- പ്രിന്‍സ് പൊന്നാനി, സംഗീതം, പശ്ചാത്തല സംഗീതം- എബി ഡേവിഡ്, സ്റ്റുഡിയോ- ഓഡിയോ മെട്രിക്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജെയന്‍ മിത്രക്കരി, സൗണ്ട് മിക്‌സിങ്- വിനീത് എസ്റ്റപ്പാന്‍,
സ്റ്റില്‍സ്- ബിനു ചെമ്പകം.
അരുണ്‍കുമാര്‍, ഡെയ്ന്‍ ഡേവിസ്, കോട്ടയം നസീര്‍, കോട്ടയം രമേഷ്, സാജു നവോദയ, ടിജിന്‍ തോമസ്, എം കെ ഷെജിന്‍, സുരേഷ് മാഞ്ഞാലി, മീനാക്ഷി എന്നിവര്‍ അഭിനയിക്കുന്നു.
നവംബര്‍ അവസാന വാരം കോട്ടയം, എരുമേലി പരിസര പ്രദേശങ്ങളില്‍ ചിത്രീകരണം ആരംഭിക്കുന്നു. സെപ്റ്റംബര്‍ 25, 26, 27 തിയ്യതികളില്‍ അഭിനേത്രി ഹിമാശങ്കരിയുടെ നേതൃത്വത്തില്‍ നടക്കുന്ന അഭിനയപരിശീലന കളരിയില്‍ കഴിവ് തെളിയിക്കുന്ന നിരവധി അഭിനേതാക്കള്‍ക്ക് ചിത്രത്തില്‍ അഭിനയിക്കുവാന്‍ അവസരം നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്
8129293630 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

