പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Web Desk
1 Min Read

കൊച്ചി: പ്രമുഖ മോഡലായ അന്‍വര്‍ സാദത്ത് നായകനാകുന്ന പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഒക്ടോബറില്‍ ചിത്രം റിലീസാകും.

city exchange

ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് നൗഷാദ് നാസ്സര്‍ ആണ്. പ്രൊഡ്യൂസഴ്‌സ്- അന്‍വര്‍ സാദത്ത്, അനൂപ് നായര്‍, ഷിറാസ് എം വി, മുരളി പി പിള്ളൈ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ്- ജെ ബഹദൂര്‍ഷാ, ജസിംഖാന്‍ സലാം, ഡി ഒ പി- നൗഫല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിഷ്ണു ലീല ഷാജി, എഡിറ്റിംഗ്- ഷിഫാദ് എന്‍.

സ്‌കൂള്‍ ഡയറി, അര്‍ദ്ധരാത്രി എന്നീ ചിത്രങ്ങളില്‍ നായകനായ അന്‍വര്‍ സാദത്ത് മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണിത്. എല്‍ദോ മാത്യു, ജെന്‍സണ്‍ ആലപ്പാട്ട്, ഹേമന്ത് മേനോന്‍, ആര്‍ ജെ വിജയ്, സുഫൈല്‍, ദില്‍ജിത്ത്, വിഷ്ണു രവീന്ദ്രന്‍, സോഫന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

അസോസിയേറ്റ് ഡയറക്ടര്‍- അനന്ദു രവീന്ദ്രന്‍, അസിസ്റ്റന്റ് ഡയറക്ടര്‍സ്- കിരണ്‍ ആര്‍ എസ്, ആഷിക് ജോയ് കൂടാരത്തില്‍, വി എഫ് എക്‌സ്- അര്‍ട്രയില്‍ മീഡിയ, ഡി ഐ- യുഗേന്ദ്രന്‍, മ്യൂസിക്- എബി ടെറന്‍സ് ആന്റണി, സൗണ്ട് ഡിസൈന്‍- പ്രിന്‍സ് അന്‍സെലം. മൂവി മാര്‍ക്ക് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നു. പി ആര്‍ ഒ- എം കെ ഷെജിന്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!