ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റി

Web Desk
1 Min Read

തിരുവനന്തപുരം: ആലപ്പുഴ ജില്ലാ കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സിവില്‍ സപ്ലൈസ് ജനറല്‍ മാനേജരായി മാറ്റി നിയമിച്ചു. കൃഷ്ണ തേജയാണ് ആലപ്പുഴയിലെ പുതിയ കലക്ടര്‍.

city exchange

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ മദ്യപിച്ച് കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. അദ്ദേഹത്തെ കലക്ടറായി നിയമിച്ചതിനെതിരെ വന്‍ പ്രതിഷേധമാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടായത്.

സിറാജ് റിപ്പോര്‍ട്ടറായിരുന്ന കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയെ കലക്ടറാക്കിയതിനെതിരെ സുന്നി സംഘടനകള്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയിരുന്നു. അതോടൊപ്പം ആലപ്പുഴ കലക്ടറേറ്റ് വളഞ്ഞ് സമരം നടത്തുമെന്ന് യു ഡി എഫ് പ്രഖ്യാപനം നടത്തിയിരുന്നു. ഇതിനിടയിലാണ് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!