മുസീസ് 22; കെ എസ് ഹരിശങ്കര്‍ ഖത്തറിലെത്തുന്നു

Web Desk
1 Min Read

ദോഹ: കലയെയും കലാകാരന്മാരെയും പ്രോല്‍സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച കൂട്ടായ്മയായ മുസീസിന്റെ ബാനറില്‍ പ്രശസ്ത പിന്നണിഗായകന്‍ ഹരിശങ്കറിനെയും പ്രഗതി ബാന്റിനെയും അണിനിരത്തി സെപ്റ്റംബര്‍ ഒന്നിന് മുസീസ് 22 ഹരിശങ്കര്‍ ലൈവ് ഇന്‍ ഖത്തര്‍ ഇവന്റ് സംഘടിപ്പിക്കുന്നു.

city exchange

മുസീസിന്റെ ലോഗോ പ്രകാശനവും ഹരിശങ്കര്‍ ലൈവ് ഇന്‍ ഖത്തര്‍ ഇവന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം സല്‍വ റോഡ് എം ആര്‍ എ റസ്റ്റാറന്റില്‍ നടന്നു. ചടങ്ങില്‍ ഐ സി സി പ്രസിഡണ്ട് പി എന്‍ ബാബുരാജന്‍, പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും വ്യവസായിയുമായി കെ മുഹമ്മദ് ഈസ, ഡോം ഖത്തര്‍ പ്രസിഡണ്ട് മഷൂദ് തിരുത്തിയാട്, ഐ സി സി മുന്‍ പ്രസിഡണ്ട് എ പി മണികണ്ഠന്‍ തുടങ്ങിയ പ്രമുഖരും റേഡിയോ മലയാളം മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഫല്‍, മീഡിയ പാര്‍ട്ണര്‍മാരായ മാധ്യമം മീഡിയ വണ്‍ മാര്‍ക്കറ്റിംഗ് മാനേജര്‍മാരായ റഫീഖ്, നിഷാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

സെപ്റ്റംബര്‍ ഒന്ന് വ്യാഴാഴ്ച അല്‍ അറബി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ടേസ്റ്റി ടീ ആണ് പരിപാടിയുടെ മുഖ്യ പ്രായോജകര്‍. പ്രവേശനം ടിക്കറ്റ് മുഖേന ആയിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. റഹീപ് മീഡിയയുമായി സഹകരിച്ചാണ് മുസിസ് 22 നടക്കുന്നത്. ഖത്തറില്‍ തുടര്‍ന്നും വിവിധ കലാ സാംസ്‌കാരിക പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതായി മുസീസ് ടീം പ്രതിനിധികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 33130070 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!