

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സത്തിലെ സാംസ്‌കാരിക വേദിയിലെ മൂന്നാം ദിന പരിപാടികള്‍ സംഗീതജ്ഞന്‍ പത്മശ്രീ ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കലോല്‍സവത്തിനായി അദ്ദേഹം എഴുതിയ വരികള്‍ കവി കൂടിയായ കൈതപ്രം വേദിയില്‍ അവതരിപ്പിച്ചു.

എ കെ മുഹമ്മദ് അഷറഫ് അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക കമ്മറ്റി ചെയര്‍മാന്‍ എ പ്രദീപ്കുമാര്‍, എം ജി ബല്‍രാജ്, സി പി റഷീദ് പുനൂര്‍, അന്‍വര്‍ കുനിമേല്‍, എം എ സാജിദ് എന്നിവര്‍ പ്രസംഗിച്ചു.
