Connect with us

NEWS

യഥാര്‍ഥ കേരളസ്റ്റോറിയായി മിഷ് സൗഹാര്‍ദ്ദ സംഗമം

Published

on


കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ഇനീഷിറ്റീവ് ഫോര്‍ സോഷ്യല്‍ ഹാര്‍മണി (മിഷ്) സംഘടിപ്പിച്ച വിഷു, ഈദ്, ഈസ്റ്റര്‍ മീറ്റ് മേയര്‍ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.m

പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, രാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദ, പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ. ഹുസൈന്‍ മടവൂര്‍, കോഴിക്കോട് രൂപതാ ബിഷപ് ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍ എന്നിവര്‍ സൗഹാര്‍ദ്ദ പ്രഭാഷണങ്ങള്‍ നടത്തി.

മിഷ് പ്രസിഡന്റ് പി വി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി കെ അഹമ്മദ്, ട്രഷറര്‍ സി ഇ ചാക്കുണ്ണി, എഞ്ചിനിയര്‍ മമ്മദ് കോയ, മുഹമ്മദ് മുസ്തഫ, ആര്‍ ജയന്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

സാമുദായിക സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ മിഷ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രഭാഷകര്‍ പ്രശംസിച്ചു. ഈ രംഗത്ത് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഇതാണ് യഥാര്‍ഥ കേരള സ്റ്റോറിയെന്ന് വ്യക്തമാക്കുന്നതായിരുന്നു സംഗമം.


error: Content is protected !!