മാരിവില്ലിന്‍ ഗോപുരങ്ങള്‍’ ട്രെയിലര്‍ റിലീസായി; ചിത്രം മെയ് 10ന്

Web Desk
1 Min Read

കൊച്ചി: കോക്കേഴ്‌സ് മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ‘മാരിവില്ലിന്‍ ഗോപുരങ്ങള്‍’ ട്രെയിലര്‍ റിലീസായി. മലയാള സിനിമയിലെ നിരവധി പ്രമുഖര്‍ ചേര്‍ന്നാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

city exchange

മലയാള സിനിമക്ക് ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച വിദ്യാസഗറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. മെയ് 10ന് റിലീസാകുനന മാരിവില്ലിന്‍ ഗോപുരങ്ങളുടെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുകയാണ് മ്യൂസിക് 247 ആണ്. ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന രഷ് രാജ് ഫിലിംസും പ്ലേ ഫിലിംസും ചേര്‍ന്നാണ് ഓവര്‍സീസ് റിലീസ് അവകാശം സ്വന്തമാക്കിയത്.

സായികുമാര്‍, ബിന്ദു പണിക്കര്‍, വസിഷ്ഠ് ഉമേഷ്, ജോണി ആന്റണി, സലീം കുമാര്‍, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ഫാമിലി ഫണ്‍ എന്റര്‍ടെയിനറായ ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും പ്രമോദ് മോഹനും ചേര്‍ന്നാണ്. പ്രമോദ് മോഹന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. വിനായക് ശശികുമാറിന്റെതാണ് വരികള്‍.

ശ്യാമപ്രകാശ് എം എസ് ഛായാഗ്രഹണവും ഷൈജല്‍ പി വിയും അരുണ്‍ ബോസും ചിത്രസംയോജനവും നിര്‍വഹിച്ച മാരിവില്ലിന്‍ ഗോപുരങ്ങളുടെ പി ആര്‍ ഒ പി ശിവപ്രസാദാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!