ജാഫര്‍ ഇടുക്കിയും അര്‍പ്പിതും പ്രധാന കഥാപാത്രങ്ങളാവുന്ന ‘മാംഗോ മുറി’ തിരുവനന്തപുരത്ത് ആരംഭിച്ചു

Web Desk
1 Min Read

തിരുവനന്തപുരം: ട്രിയാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജാഫര്‍ ഇടുക്കി, അര്‍പ്പിത് പി ആര്‍ (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം ചെയ്യുന്ന മാംഗോ മുറിയുടെ ചിത്രീകരണം ആരംഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും നടന്നു. പുതുമുഖം സ്വിയ ആണ് ചിത്രത്തില്‍ നായികയാവുന്നത്.

city exchange

സംവിധായകന്റെ കഥക്ക് തിരക്കഥ ഒരുക്കുന്നത് തോമസ് സൈമണും വിഷ്ണു രവി ശക്തിയും കൂടി ചേര്‍ന്നാണ്. ഇവരെ കൂടാതെ ശ്രീകാന്ത് മുരളി, റ്റിറ്റോ വില്‍സണ്‍, കണ്ണന്‍ സാഗര്‍, സിബി തോമസ്, അജിഷ പ്രഭാകരന്‍, ലല്ലി അനാര്‍ക്കലി, നിമിഷ അശോകന്‍, അഞ്ജന, ബിനു മണമ്പൂര്‍, ശ്രീകുമാര്‍ കണക്ട് പ്ലസ്, ജോയി അറക്കുളം തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

സതീഷ് മനോഹര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം: ഫോര്‍ മ്യൂസിക്‌സ്, എഡിറ്റിംഗ്: ലിബിന്‍ ലീ, ഗാനരചന സാം മാത്യൂ, കലാസംവിധാനം: അനൂപ് അപ്‌സര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കല്ലാര്‍ അനില്‍, ചമയം: ഉദയന്‍ നേമം, വസ്ത്രാലങ്കാരം: ശ്രീജിത്ത് കുമാരപുരം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അരുണ്‍ ഉടുമ്പന്‍ചോല, അസോസിയേറ്റ് ഡയറക്ടര്‍: ശരത് അനില്‍, അസിസ്റ്റന്റ് ഡയറക്ടര്‍: അജ്മല്‍ ആന്റ് ശ്രീജിത്ത് വിദ്യാധരന്‍, പ്രൊഡക്ഷന്‍ എക്്‌സിക്യൂട്ടീവ്: ബിനീഷ് ഇടുക്കി, ശബ്ദസംവിധാനം: ചാള്‍സ്, പരസ്യകല: ശ്രീജിത്ത് വിദ്യാധര്‍, പി ആര്‍ ഒ: പി ശിവപ്രസാദ്, സ്റ്റില്‍സ്: നൗഷാദ് കണ്ണൂര്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!