ഭവന്‍സ് നാഷണല്‍ ഇന്റഗ്രെഷന്‍ ക്യാമ്പ് തിങ്കളാഴ്ച മുതല്‍

Web Desk
1 Min Read

കൊച്ചി: ഭവന്‍സ് സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി സ്‌കൂളുകളുടെ പന്ത്രണ്ടാമത് ദേശീയ ഇന്റഗ്രെഷന്‍ ക്യാമ്പിന് മെയ് ആറ് തിങ്കളാഴ്ച എരൂര്‍ ഭവന്‍സ് വിദ്യ മന്ദിറില്‍ തുടക്കമാകും. രാവിലെ ഒന്‍പത് മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഭാരതീയ വിദ്യാഭവന്‍ മുംബൈ ട്രസ്റ്റിയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ഡോ. ദിനേശ് കെ ദഫ്റ്റേരി മുഖ്യാതിഥിയാകും.

city exchange

കൊച്ചി ഭാരതീയ വിദ്യാഭവന്‍ ചെയര്‍മാന്‍ വേണുഗോപാല്‍ സി ഗോവിന്ദ് അധ്യക്ഷത വഹിക്കും. ഭാരതീയ വിദ്യാഭവന്‍ ഡയറക്ടര്‍ ഇ രാമന്‍കുട്ടി ആമുഖ പ്രഭാഷണം നടത്തും. അക്കാദമിക് സൂപ്പര്‍വൈസര്‍ എസ് സുനിത ആശംസ പ്രസംഗം നടത്തും. ക്യാമ്പ് ഡയറക്ടറും ഭവന്‍സ് ഏരൂര്‍ പ്രിന്‍സിപ്പാളുമായ ഇ പാര്‍വതി, വൈസ് പ്രിന്‍സിപ്പാള്‍ ഇന്ദ്രാണി ഹരിദാസന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. വിവിധ സെഷനുകളില്‍ പ്രശസ്ത വ്യക്തികള്‍ ക്ലാസുകള്‍ നയിക്കും.

വിവിധ സംസ്ഥാനങ്ങളിലെ 59 വിദ്യാലയങ്ങളില്‍ നിന്നായി 352 വിദ്യാര്‍ഥികളും 71 അധ്യാപകരും ക്യാമ്പില്‍ പങ്കെടുക്കും. മെയ് 11ന് രാവിലെ പതിനൊന്ന് മണിക്ക് നടക്കുന്ന സമാപന ചടങ്ങില്‍ ഭവന്‍സ് കൊച്ചി ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുരേഷ് സമാപന പ്രസംഗം നടത്തും. സര്‍ട്ടിഫിക്കറ്റുകള്‍ ചടങ്ങില്‍ വിതരണം ചെയ്യും.

Share This Article
Leave a Comment
error: Content is protected !!