
ആലുവ: സ്വന്തമായുള്ള ഭൂമിയില്‍ സാമ്പത്തിക പരാധീനതമൂലം ഭവനം നിര്‍മ്മിക്കുവാന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്ന ആലുവ നിയോജക മണ്ഡലത്തിലെ വിധവകളായ അമ്മമാര്‍ക്കും മക്കള്‍ക്കും സ്‌പോണ്‍സര്‍ഷിപ്പിലൂടെ സുരക്ഷിത ഭവനം ഒരുക്കുവാന്‍ അന്‍വര്‍ സാദത്ത് എം എല്‍ എ നടപ്പിലാക്കിയ അമ്മക്കിളികൂട് പദ്ധതിയില്‍ ഒരു മകന്റേയും മകളുടേയും അമ്മയും വിധവയുമായ അമീനക്കു വേണ്ടി എ എ കെ ഇന്റര്‍നാഷണല്‍ ഗ്രുപ്പിന്റെ എം ഡി എ എ കെ മുസ്തഫ സ്‌പോണ്‍സര്‍ ചെയ്തു എടത്തല 21-ാം വാര്‍ഡ് അല്‍-അമീന്‍ നഗറില്‍ നിര്‍മ്മിക്കുന്ന 61-ാം വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം ഹാരിസ് ബീരാന്‍ എം പി നിര്‍വ്വഹിച്ചു.

അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എ എ മായിന്‍ സ്വാഗതം പറയുകയും വാര്‍ഡ് അംഗം മൈമൂനത്ത് സിദ്ധിക്ക് നന്ദി പറയുകയും ചെയ്തു.

വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി സെബാസ്റ്റ്യന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഹിള വി കെ, ജില്ലാ പഞ്ചായത്ത് അംഗം പി എം നാദിര്‍ഷ, പഞ്ചായത്ത് അംഗങ്ങലായ കെ എം ഷംസുദ്ധീന്‍, സി എം അഷ്റഫ്, ഷറഫുദ്ധീന്‍, മുന്‍ ബ്ലോക്ക് പ്രസിഡന്റുമാരായ ആര്‍ രഹന്‍രാജ്, ഇ പി ഷമീര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം എ എം മുനീര്‍, മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് എം കെ ലത്തീഫ്, അഷ്റഫ് വള്ളൂരാന്‍, സിറാജ്, സിദ്ധിക്ക് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.
രണ്ട് കിടപ്പുമുറി, ഹാള്‍, കിച്ചണ്‍ സിറ്റൗട്ട്, ബാത്ത് റൂം, സ്റ്റെയര്‍ കേയ്‌സ് എന്നിവ അടങ്ങുന്ന ഏഴര ലക്ഷം രൂപ ചെലവു വരുന്ന 510 ചതുരശ്ര അടിയുള്ള വീടാണ് പദ്ധതിയില്‍ നിര്‍മ്മിക്കുന്നത്.

