കെ എ ടി എഫ് സംസ്ഥാന സമ്മേളനം സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

കെ എ ടി എഫ് സംസ്ഥാന സമ്മേളന സ്വാഗത സംഘം ഓഫീസ് വി പി .ടവറില്‍ മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗവും യു എ ഇ കെ എം സി സി നേതാവുമായ യഹ്‌യ തളങ്കര ഉല്‍ഘാടനം ചെയ്യുന്നു

കാസര്‍ക്കോട് : ബഹുസ്വരത രാഷ്ട്രനന്മയ്ക്ക് എന്ന പ്രമേയവുമായി ഫെബ്രുവരി 11, 12 തിയ്യതികളില്‍ കാസര്‍ക്കോട് നടക്കുന്ന കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ എ ടി എഫ്) സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് കാസര്‍ക്കോട് എം ജി റോഡിലെ വി പി ടവറില്‍ മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗവും യു എ ഇ കെ എം സി സി നേതാവുമായ യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു.

city exchange

ചെയര്‍മാന്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു. കെ എ ടി എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി പി അബ്ദുല്‍ ഹഖ് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുല്ല മുഖ്യാതിഥിയായിരുന്നു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസ ബി ചെര്‍ക്കള, നഗരസഭ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, കെ എ ടി എഫ് ജില്ലാ പ്രസിഡന്റ് പി പി നസീമ ടീച്ചര്‍, കെ എം ബഷീര്‍, അബ്ബാസ് ബീഗം, മുത്തലിബ് പാറക്കെട്ട്, ഹമീദ് ബെദിര, സഹീര്‍ ആസിഫ്, ബീഫാത്തിമ ഇബ്രാഹിം, ഷാനവാസ് എം ബി, മാഹിന്‍ മുണ്ടക്കൈ, യൂസുഫ് ആമത്തല, എം ടി പി ഷഹീദ്, പി ഐ എ ലത്തീഫ്, ബി എച്ച് നൗഷാദ്, റഫീഖ് എം, ദാവൂദ് ചന്തേര, സിറാജുദ്ധീന്‍ ഖാസിലേന്‍, ബി ഐ യൂസഫ്, അര്‍ഷാദ് എ, ബി എം എ സലാം പ്രസംഗിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!