

ആലപ്പുഴ: എസ്പാനിയോ ഇവന്റ്സ് സംഘടിപ്പിച്ച അഞ്ചാമത് എഡിഷന്‍ മിസിസ് കേരള 2023 മത്സരത്തില്‍ കൊച്ചി സ്വദേശി ആനി മാമ്പള്ളി വിജയി. ഫസ്റ്റ് റണ്ണര്‍ അപ്പായി ജിക്കി തോമസ് കോട്ടയവും സെക്കന്റ് റണ്ണര്‍ അപ്പായി ഡോ. ജസ്‌ന ചന്ദ്രന്‍ കാസര്‍കോഡും തെരഞ്ഞെടുക്കപ്പെട്ടു. തേഡ് റണ്ണര്‍ അപ്പ് നമിത സത്യന്‍ കൊച്ചിയാണ്.

ആലപ്പുഴ കാംലോട്ട് ഹോട്ടലില്‍ നടന്ന സൗന്ദര്യ മത്സരത്തില്‍ വിവാഹിതരായ 27 മലയാളി വനിതകളാണ് അവസാന റൗണ്ടില്‍ റാംപിലെത്തിയത്. മൂവായിരത്തോളം അപേക്ഷകളില്‍ നിന്നുമാണ് അവസാന റൗണ്ട് മത്സരാര്‍ഥികളെ തെരഞ്ഞെടുത്തത്.

ചലച്ചിത്ര താരങ്ങളായ ശ്വേത മേനോന്‍, വിനു മോഹന്‍, റൂമ, മുന്‍ എം എല്‍ എ ശോഭനാ ജോര്‍ജ്, സജ്‌ന സലീം എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. എസ്പാനിയോ ഇവന്റ്സ് ചെയര്‍മാന്‍ അന്‍വര്‍ എ ടി, കൊറിയോഗ്രാഫര്‍ ദാലു കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മത്സരം.
ആദ്യ റൗണ്ട് കൈത്തറി സാരികള്‍ക്കായി മാറ്റിവെച്ചതാണ് മത്സരത്തിലെ പ്രധാന ആകര്‍ഷണം. പ്രമുഖ പരസ്യ ഏജന്‍സിയായ ബ്ലാക് ആന്‍ഡ് വൈറ്റ് ക്രിയേഷന്‍സാണ് മാര്‍ക്കറ്റിംഗും പ്രമോഷനും നിര്‍വഹിച്ചത്. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയാണ് മിസിസ് കേരള 2023ന്റെ ടൈറ്റില്‍ സ്പോണ്‍സര്‍.
മിസിസ് കേരളയില്‍ മത്സരിച്ച എല്ലാവരും മത്സരത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നതും പ്രധാന ആകര്‍ഷണമായിരുന്നു.

