വിപിഎസ് ലേക്ഷോറില്‍ പ്രോക്ടോളജി ശില്‍പശാല സംഘടിപ്പിച്ചു

Web Desk
1 Min Read

കൊച്ചി: വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റലില്‍ പ്രോക്ടോളജി ലൈവ് ഓപ്പറേറ്റീവ് വര്‍ക്ക്ഷോപ്പ് ആന്റ് ഫെലോഷിപ്പ് കോഴ്സ് സംഘടിപ്പിച്ചു. ശില്പശാല വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റലിലെ മിനിമലി ഇന്റന്‍സീവ് സര്‍ജറി വിഭാഗവും വെര്‍വാന്‍ഡല്‍ ഇന്‍സ്റ്റിറ്റിയൂ ട്ടും കീഹോള്‍ക്ലിനിക്ക് കൊച്ചിയും ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് കൊളോപ്രോക്‌റ്റോളജിയുടെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്.

city exchange

വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള പരിപാടി ഉദ്ഘാടനം ചെയ്തു. മിനിമലി ഇന്‍വേസീവ് സര്‍ജറി വിഭാഗം മേധാവി ഡോ. ആര്‍ പത്മകുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. മധുകര്‍ പൈ ഡി, ഡോ. ഫാരിഷ് ഷംസ്, ഡോ. എസ് ഡി ശിവടെ, ഡോ. പ്രശാന്ത് രഹത്തെ, ഡോ. എല്‍ ഡി ലഡൂക്കര്‍, ഡോ. ശാന്തി വര്‍ധനി, ഡോ. മോഹന്‍ മാത്യു എന്നിവര്‍ അഭിസംബോധന ചെയ്തു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറോളം ശസ്ത്രക്രിയാ വിദഗ്ധര്‍ ശില്‍പശാലയില്‍ പങ്കെടുക്കാന്‍ എത്തിയെന്ന് ഐ എസ് സി പി 2023 കൊച്ചി ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ ഡോ. മധുകര്‍ പൈ ഡി പറഞ്ഞു.

- Advertisement -
Ad image

പൈല്‍സ്, ഫിഷര്‍, ഫിസ്റ്റുല, പിലോനിഡല്‍ സൈനസ്, പ്രോലാപ്സ് തുടങ്ങിയ രോഗങ്ങളെ കൈകാര്യം
ചെയ്യുന്ന ശസ്ത്രക്രിയാ സ്‌പെഷ്യാലിറ്റി ആണ് പ്രോക്ടോളജി. തങ്ങള്‍ക്ക് രോഗമുണ്ടെന്ന് കുടുംബാംഗങ്ങളോട് പോലും പറയുവാന്‍ ആളുകള്‍ മടിക്കുന്നു. ഇത് ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും ശസ്ത്രക്രിയാവിദഗ്ധര്‍ക്ക് അറിവ് വര്‍ധിപ്പിക്കുകയും സുരക്ഷിതവും സൗകര്യപ്രദവുമായ ശസ്ത്രക്രിയകള്‍ ഉറപ്പുവരുത്തുന്നതുമാണ് ഈ ശില്‍പശാലയുടെ ലക്ഷ്യം.

സ്റ്റാപ്ലറുകള്‍, കീഹോള്‍ സര്‍ജറി, ലേസര്‍, സ്‌ക്‌ളീറോതെറാപ്പി തുടങ്ങി നിരവധി പുരോഗതികളുള്ള ഒരു വികസ്വരമേഖലയാണിത്. തത്സമയ ശസ്ത്രക്രിയാ പ്രദര്‍ശനങ്ങളോടൊപ്പം ഈ അത്യാധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള സമഗ്രമായ ചര്‍ച്ചകള്‍ ശില്പശാലയുടെ ഭാഗമായി സംഘടിപ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!