

ആലുവ: കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷനും (കെ എസ് വൈ എഫ്) ഡെമൊക്രറ്റിക് സ്റ്റുഡന്‍സ് ഫെഡറേഷനും (ഡി എസ് എഫ്) സംയുക്തമായി കെ എസ് വൈ എഫ് സംസ്ഥാന സെക്രട്ടി സുധീഷ് കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ നടത്തുന്ന ‘ഉണരൂ യുവ കേരളം’ സ്ട്രീറ്റ് കാംപെയ്‌നിന് ആലുവയില്‍ നല്‍കിയ സ്വീകരണം യു ഡി എഫ് ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ ഉദ്ഘാടനം ചെയ്തു. കെ പി കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു.

യോഗത്തില്‍ കെ എസ് വൈ എഫ് എറണാകുളം ജില്ലാ സെക്രട്ടറി സുസ്മിത കെ പി സ്വാഗതം പറഞ്ഞു. കെ കെ ചന്ദ്രന്‍, സി എം പി ജില്ലാ സെക്രട്ടറി പി രാജേഷ്, കെ ടി റെനീഷ് കുമാര്‍, വി പി രാജന്‍, ജേക്കബ് വെളുത്താന്‍, ജാഥാ അംഗങ്ങളായ ഉമേഷ്, നാന്‍സി പ്രഭാകര്‍, നിഷ സുധീഷ് എന്നിവര്‍ സംസാരിച്ചു.
