

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡിലെ അങ്കണവാടി സ്മാര്‍ട്ട് അങ്കണവാടിയാക്കി. പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ തുക വെച്ചു 6, 7, 11, 15 വാര്‍ഡുകളിലെ നാലു അങ്കണവാടികളാണ് സ്മാര്‍ട്ടാക്കി മാറ്റിയത്.

15-ാം വാര്‍ഡിലെ അയ്യന്‍കാളി സാംസ്‌കാരിക നിലയം കോംപൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന 122-ാം നമ്പര്‍ അങ്കണവാടി സ്മാര്‍ട്ടാക്കിയതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം പി എസ് യൂസഫ് സ്വാഗതവും അങ്കണവാടി ടീച്ചര്‍ മെല്‍ബ നന്ദിയും പറഞ്ഞു. മെമ്പര്‍ സി പി നൗഷാദ്, വാര്‍ഡ് ജാഗ്രത സമിതി അംഗം മുഹമ്മദ് ഷാഫി, പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് അംഗം മനു മൈക്കിള്‍, ആശ വര്‍ക്കര്‍ സഫിയ, സി ഡി എസ് മെമ്പര്‍ തസ്‌നി സുധീര്‍, എ ഡി എസ് പ്രസിഡന്റ് സൈനു മോള്‍
എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
