

കുവൈത്ത് സിറ്റി: ഇന്ത്യയിലെ ബി ജെ പി നേതാക്കള്‍ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ ഖത്തറിനു പിന്നാലെ കുവൈത്തും ഇന്ത്യന്‍ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. പ്രസ്താവനകളെ അപലപിച്ചുള്ള പ്രതിഷേധ കുറിപ്പ് ഏഷ്യ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അംബാസഡര്‍ക്ക് കൈമാറി.നേതാക്കള്‍ നടത്തിയ ശത്രുതാപരമായ പ്രസ്താവനകള്‍ക്ക് പരസ്യമായി മാപ്പ് പറയണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു.

അതേസമയം നുപുര്‍ ശര്‍മ്മയെയും ഡല്‍ഹി ഘടകം മീഡിയാ വിഭാഗം മേധാവി നവീന്‍ കുമാര്‍ ജിന്‍ഡാലിനെതിരെയും നടപടി സ്വീകരിച്ച തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അറിയിച്ചു. ഇത്തരം വിദ്വേഷ പ്രസ്താവനകള്‍ തടസ്സമോ ശിക്ഷയോ കൂടാതെ തുടരുന്നത് തീവ്രചിന്തകള്‍ക്ക് വളംവെക്കുമെന്നും ഇസ്‌ലാം മതത്തിന്റെ സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശത്തെ കുറിച്ച് അറിവില്ലാതെയാണ് ഇത്തരം പരമാര്‍ശങ്ങള്‍ നടത്തുന്നതെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
