കേരള പോലീസ് സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണോ എന്നതില്‍ സംശയമുണ്ടെന്ന് സച്ചിദാനന്ദന്‍

Web Desk
1 Min Read

കോഴിക്കോട്: കേരളാ പൊലീസ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണോ എന്നത് സംശയമുള്ള കാര്യമാണെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

city exchange

വര്‍ഷങ്ങളായി ഇവിടെ ഇങ്ങനെ തന്നെയാണ് നടക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെല്ലാം ഇത് പ്രകടമാകുന്ന പല സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഏറ്റവുമവസാനം പൊലീസിന്റെ കറുപ്പ് മാസ്‌ക്ക് നിരോധമടക്കമുള്ള കാര്യങ്ങള്‍ സൂചിപ്പിക്കുന്നതിതാണ്. ഇത്തരം പൊലീസ് അതിക്രമങ്ങളെ എന്നും എതിര്‍ത്തു പോന്നിട്ടുള്ള ആളാണ് എന്നും താന്‍ യു എ പ എ കേസിലടക്കം പൊലീസിന്റെ നിലപാടുകള്‍ക്കെതിരെ ശക്തമായ നിലപാടെടുത്തിട്ടുണ്ടെന്നും കേരളത്തിലെ പൊലീസ് ഭീകരതക്കെതിരെ സാംസ്‌കാരിക നായകര്‍ മൗനം പാലിക്കുന്നുവെന്ന വിമര്‍ശനം ചൂണ്ടിക്കാട്ടിയപ്പോള്‍ പറഞ്ഞു.

താന്‍ ഒരു പാര്‍ട്ടിയിലും ഇതുവരെ അംഗത്വമെടുത്തിട്ടില്ല. തെറ്റാണെന്ന് തോന്നുന്ന കാര്യങ്ങള്‍ ഏതു സ്ഥാനത്തിരിക്കുമ്പോഴും തുറന്നു പറയുന്നതില്‍ തനിക്ക് മടിയില്ലെന്നും മുന്‍പ് പലപ്പോഴും താനത് ചെയ്തതായും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

വെള്ളിമാട്കുന്ന് ജെന്‍ഡര്‍ പാര്‍ക്കില്‍ സ്ത്രീ എഴുത്ത് ശില്പശാല ഉദ്ഘാടനം ചെയ്യുവാന്‍ വന്നതായിരുന്നു അദ്ദേഹം.

Share This Article
Leave a Comment
error: Content is protected !!