കേരള കോണ്‍ക്ലേവ് വിഷന്‍ നാലിന് നോളജ് സിറ്റിയില്‍ തുടക്കമാകും

Web Desk
3 Min Read

കോഴിക്കോട്: ‘കേരളത്തിന്റെ ഭാവി പുനഃര്‍ നിര്‍വചിക്കുന്നു’ എന്ന പ്രമേയവുമായി നടത്തുന്ന കേരള കോണ്‍ക്ലേവ് വിഷന്‍ 2050/2056 ഫെബ്രുവരി നാലിന് മര്‍കസ് നോളജ് സിറ്റിയിലെ വലന്‍സിയ ഗലേറിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമാവുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

city exchange

വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് രാവിലെ ഒന്‍പതരയ്ക്ക് ഉദ്ഘാടനം നിര്‍വഹിക്കും. ഡോ. ബിജു രമേശ് അധ്യക്ഷത വഹിക്കും. എം കെ രാഘവന്‍ എം പി, കോഴിക്കോട് കളക്ടര്‍ ടി എല്‍ റെഡ്ഡി, കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ്,
ഡോ. അബ്ദുല്‍ ഹക്കിം അസ്ഹരി, ഷാഫി പറമ്പില്‍ എം എല്‍ എ, ലിന്റോ ജോസഫ് എം എല്‍ എ, എന്‍ എ ഹാരിസ് എം എല്‍ എ എന്നിവര്‍ സംസാരിക്കും. 11.30ന് നടക്കുന്ന നോളജ് കോണ്‍ക്ലേവ് ഉന്നത വിദ്യഭ്യാസ മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും.

ടി പി ശ്രീനിവാസന്‍ മുഖ്യാഥിതിയായിരിക്കും. സഫീര്‍ നജ്മുദ്ദീന്‍ വിഷയാവതരണം നടത്തും. തുടര്‍ന്ന് നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ ഡോ. പി വി ഉണ്ണി കൃഷ്ണന്‍, പ്രഫ. പ്രസാദ് കൃഷ്ണ, മഹറൂഫ് മണലൊടി, നിഖില്‍ കിളിവയലില്‍ എന്നിവര്‍ സംവദിക്കും.

- Advertisement -
Ad image

ഉച്ചക്ക് രണ്ടിന് നടക്കുന്ന യൂത്ത് കോണ്‍ക്ലേവ് ടൂറിസം- പൊതുമരാമത്ത് വകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ശശി തരൂര്‍ എം പി മുഖ്യാതിഥിയായി ഓണ്‍ലൈനില്‍ സംവദിക്കും. കൈറ്റ്‌സ് ഇന്ത്യ സ്ഥാപകന്‍ ക്ലെയര്‍ സി ജോണ്‍ വിഷയാവതരണം നടത്തും. പാനല്‍ ചര്‍ച്ചയില്‍ ബാസില്‍ ജോസഫ്, ഡോ. പി സരിന്‍, അജ്മല്‍ ഖാന്‍ എന്നിവര്‍ സംബന്ധിക്കും.

കഴിഞ്ഞ പതിറ്റാണ്ടുകളിലെ കേരളത്തിന്റെ വ്യാവസായിക, വാണിജ്യ, സാംസ്‌കാരിക രംഗങ്ങളിലുണ്ടായ നേട്ടങ്ങള്‍, ഭാവി വികസനം, പുതിയ നിക്ഷേപ സാധ്യതകള്‍ എന്നിവ കോണ്‍ക്ലേവ് ചര്‍ച്ച ചെയ്യും. കേരളത്തിലെയും യു എ ഇയിലെയും പ്രമുഖ കസള്‍ട്ടന്‍സി സംരംഭകരായ ആര്‍ ബി എസ് കോര്‍പ്പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, എച്ച് കെ ബിസിനസ് കണ്‍സള്‍ട്ടന്‍സി, മാപ് ലിത്തോ സൊലൂഷന്‍ എന്നിവയുടെ മേല്‍നോട്ടത്തില്‍ കേരള ടൂറിസം വകുപ്പ്, നോര്‍ക്ക റൂട്ട്സ്, ഫിക്കി, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍, കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍, കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ്, ധനം മാഗസിന്‍, കൈറ്റ്സ് ഇന്ത്യ, ഖത്തര്‍ ക്യു എഫ് എം, എംപ്ലസ് മീഡിയ എന്നിവയുമായി സഹകരിച്ചാണ് കേരള കോണ്‍ക്ലേവ് വിഷന്‍ സംഘടിപ്പിക്കുന്നത്. കോണ്‍ക്ലേവിന്റെ ഫസ്റ്റ് ചാപ്റ്ററാണ് കോഴിക്കോട് നടക്കുന്നത്. കൊച്ചി, തിരുവനന്തപുരം, ദുബൈ, ഖത്തര്‍ എന്നിവിടങ്ങളില്‍ വൈകാതെ കേരള കോണ്‍ക്ലേവ് വിഷന്റെ തുടര്‍ ചാപ്റ്ററുകള്‍ സംഘടിപ്പിക്കുമെന്ന് കേരള കോണ്‍ക്ലേവ് സഹസ്ഥാപകനും ആര്‍ ബി എസ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറുമായ ഹബീബ് കോയ പറഞ്ഞു. കോണ്‍ക്ലേവില്‍ ഉരുത്തിരിയുന്ന ആശയങ്ങളും നിക്ഷേപ സാധ്യതകളും സംബന്ധിച്ച് തുടര്‍ ചര്‍ച്ചകള്‍ക്കും ഇംപ്ലിമെന്റേഷനുമായി വിദഗ്ധ സമിതികള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് കേരള കോണ്‍ക്ലേവ് എക്സിക്യൂട്ടീവ് ഡയറക്ടറും മാപ് ലിത്തോ സൊലുഷന്‍ സി ഇ ഒയുമായ ഫൈസല്‍ എം ഖാലിദ് പറഞ്ഞു.

2050-യു എന്‍ നെറ്റ് സീറോ മിഷന്‍ ലക്ഷ്യം കാണാന്‍ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത വ്യക്തിത്വങ്ങള്‍ക്കും/ ഓര്‍ഗനൈസേഷനുകള്‍ക്കും മെഗാ കോണ്‍ക്ലൈവില്‍ വേള്‍ഡ് ഗ്രീന്‍ ഫ്യൂച്ചര്‍ അവാര്‍ഡ് സമ്മാനിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ മുഹമ്മദ് റസലും (ഡയറക്ടര്‍ കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി) പങ്കെടുത്തു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!