പദ്ധതി നടപ്പാക്കാനിരിക്കെ തഹസില്‍ദാറെ സ്ഥലം മാറ്റിയ നടപടിയില്‍ എം എല്‍ എ പ്രതിഷേധിച്ചു

Web Desk
1 Min Read

ആലുവ: സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ രണ്ടാം ഘട്ടമായ എന്‍ എ ഡി മുതല്‍ മഹിളാലയം പാലം വരെയുള്ള സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സാമൂഹ്യാഘാത പഠനം കഴിഞ്ഞ് നോട്ടിഫിക്കേഷന്‍ നടത്തി സ്ഥലം ഏറ്റെടുക്കുന്ന ഘട്ടത്തിലെത്തിനില്‍ക്കേ തഹസില്‍ദാറെ മാറ്റിയതില്‍ പ്രതിഷേധിച്ച് അന്‍വര്‍ സാദത്ത് എം എല്‍ എ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് കത്തെഴുതി. കിഫ്ബിയില്‍ നിന്നും നിയോഗിക്കപ്പെട്ട തഹസില്‍ദാറെ പുതിയ പദ്ധതിയായ ഗിഫ്റ്റ് സിറ്റിയുടെ ചുമതലയിലേക്ക് മാറ്റിയത് പ്രതിഷേധാര്‍ങമാണെന്നും സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് യാഥാര്‍ഥ്യമാക്കുന്നതിനായി നോട്ടിഫിക്കേഷനിറക്കി സ്ഥലമേറ്റെടുക്കുന്നതിനായി തഹസില്‍ദാറുടെ സേവനം അടിയന്തിരമായി ലഭ്യമാക്കണമെന്നും അന്‍വര്‍ സാദത്ത് എം എല്‍ എ പൊതുമരാമത്ത് മന്ത്രിയോട് ആവശ്യപ്പെട്ടു.

city exchange
Share This Article
Leave a Comment
error: Content is protected !!