Connect with us

NEWS

ഫിന്‍പ്രൂവ് കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ചു

Published

on


കോഴിക്കോട്: അക്കൗണ്ടിംഗ് സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടായ ഫിന്‍പ്രൂവ് ലേര്‍ണിംഗിന്റെ കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ ക്രിസ്റ്റല്‍ ബില്‍ഡിങ്ങിലുള്ള സെന്ററിന്റെ ഉദ്ഘാടനം കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വഹിച്ചു.

ഉദ്്ഘാടനത്തോടനുബന്ധിച്ചു വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസത്തോടൊപ്പം തന്നെ സ്‌കില്‍ ട്രെയിനിങ്ങും നല്‍കുന്നതിന്റെ ആവശ്യകതയെപ്പറ്റി മേയര്‍ സംസാരിച്ചു. കോഴിക്കോട് സെന്ററിന്റെ മാനേജിങ് പാര്‍ട്ണര്‍ രാജേഷ്, ഫിന്‍പ്രൂവ് സി ഇ ഒ ആനന്ദ് കുമാര്‍, സി ഒ ഒ ഫിലിപ്പ് ലൂക്ക് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ഫിന്‍പ്രൂവ് കോഴിക്കോട് മാനേജിങ് പാര്‍ട്ണര്‍മാരായ മീര മായ രാജേഷ്, അരുണ്‍ ജോസ്, ഫിന്‍പ്രൂവ് സി എ ഒ വീണ വിജയന്‍, ജി എം പ്രീത പി കെ എന്നിവര്‍ പങ്കെടുത്തു.

രണ്ടു മുതല്‍ പന്ത്രണ്ടു മാസം വരെ ദൈര്‍ഘ്യമുള്ള വിവിധ തൊഴിലധിഷ്ഠിത ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഇ കോമേഴ്സ്, ബാങ്കിഗ് കോഴ്‌സുകളും ഗവണ്‍മെന്റ് അംഗീകൃത അക്കൗണ്ടിങ് സോഫ്റ്റ്വെയര്‍ കോഴ്‌സുകളും ഫിന്‍പ്രൂവില്‍ നടത്തുന്നു. വിദഗ്ധര്‍ നയിക്കുന്ന ക്ലാസ്സുകളില്‍ പ്രാക്ടിക്കല്‍സിനു കൂടുതല്‍ പ്രാധാന്യം നല്‍കുന്നു.

ഹൈബ്രിഡ് രീതിയില്‍ ഓണ്‍ലൈന്‍, ഓഫ്ലൈന്‍, ഈ-ലേര്‍ണിംഗ് എന്നിങ്ങനെ വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് പഠനസൗകര്യം തെരഞ്ഞെടുക്കാവുന്നതാണ്. ഏപ്രില്‍ ബാച്ചിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. രജിസ്റ്റര്‍ ചെയ്യുവാനും മറ്റു വിവരങ്ങള്‍ക്കുമായി www.finprov.com എന്ന വെബ്‌സൈറ്റിലോ 8943644444 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.


error: Content is protected !!