

ദോഹ: ബെസ്റ്റ് മീഡിയ ഖത്തറിനു വേണ്ടി റോബിന്‍ ജോര്‍ജ്ജ് പ്രൊഡ്യൂസ് ചെയ്ത് സുല്‍ഫിക്കര്‍ റെജി മണ്ണേല്‍ മുഖ്യ അവതാരകനായി ഫ്‌ളവേഴ്‌സ് 24 ചാനലില്‍ വെള്ളിയാഴ്ച രാത്രി ഖത്തര്‍ സമയം പത്തു മണിക്ക് സംപ്രേഷണം ചെയ്യുന്ന നോമ്പുകാലത്തില്‍ നന്മയുടെ വര്‍ത്തമാനത്തില്‍ ഫാ. ഡേവിസ് ചിറമേല്‍ സന്ദേശം നല്‍കും.


ഹൃദയപൂര്‍വ്വത്തില്‍ സില്‍വാന്‍മുസ്തഫയെത്തുന്നു. സുല്‍ഫിക്കര്‍ റെജി മണ്ണേലുമായി അദ്ദേഹം സംസാരിക്കും.


രുചിപ്പുരയില്‍ ജീരകക്കഞ്ഞിയുമായി ശുഹദ മൊയ്തുവിനോടൊപ്പം രശ്മി റഫീക്കെത്തും.

