Connect with us

NEWS

രാഹുല്‍ നേര്‍വഴിക്ക്; ആര്‍ക്കും ഭയപ്പെടുത്താനാവില്ല

Published

on


അങ്കമാലി: കെ എസ് എസ് പി എ അങ്കമാലി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അങ്കമാലി ട്രഷറിക്ക് മുന്നില്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് ധര്‍ണ നടത്തി. അയോഗ്യനാക്കാം നിശ്ശബ്ദനാക്കാനാവില്ല എന്ന മുദ്രാവാക്യവുമായി കെ എസ് എസ് പി എ പ്രവര്‍ത്തകര്‍ നടത്തിയ ധര്‍ണ കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. കെ എസ് ഷാജി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ എസ് എസ് പി എ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ വി മുരളി, എം പി ഗീവര്‍ഗീസ്, ജില്ലാ വൈസ് പ്രസിഡന്റ് വി എ അഫ്‌സല്‍, കെ എ ജോണി, പോള്‍ ജോസഫ്, വര്‍ഗീസ് പി യു, ശശീന്ദ്രന്‍, സി എച്ച് മോഹന്‍ദാസ്, തോമസ് മാസ്റ്റര്‍, തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. പി ഇ ഡേവിസ് നന്ദി പറഞ്ഞു.


error: Content is protected !!