രക്ഷിതാക്കള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ക്ലാസ് ഒരുക്കി അന്‍വര്‍ സാദത്ത് എം എല്‍ എ

Web Desk
1 Min Read

ആലുവ: ആലുവ നിയോജകമണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്ക് നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ അലൈവിന്റെ ഭാഗമായി അലൈവ് പേരെന്റ്സ് മീറ്റിംഗ് വിളിച്ച് ചേര്‍ത്ത് അന്‍വര്‍ സാദത്ത് എം എല്‍ എ.

city exchange

വിദ്യാര്‍ഥികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച് ഉന്നത വിദ്യാഭ്യാസ സാധ്യതകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന പദ്ധതിയാണ് അലൈവ് കരിയര്‍ വണ്ടി. പദ്ധതിയുടെ തുടര്‍ച്ചയായി രക്ഷിതാക്കള്‍ക്ക് തങ്ങളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസ സാധ്യതകള്‍ കൂടുതല്‍ പരിചയപെടുത്തുവാനായി ആലുവ മണ്ഡലത്തിലെ ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ യോഗം ആലുവ ബോയ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വിളിച്ച് ചേര്‍ത്തു. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ അവബോധം നല്‍കിയാലും തീരുമാനങ്ങള്‍ എടുക്കുന്നത് രക്ഷിതാക്കളുടെയും കൂടെ അനുവാദത്തില്‍ ആയതിനാല്‍ അവരും ഉന്നത വിദ്യാഭ്യാസ സാധ്യതകളെ കുറിച്ച് മനസ്സിലാക്കിയാല്‍ മാത്രമേ പദ്ധതി പൂര്‍ണമായി ഫലത്തില്‍ വരികയുള്ളൂ എന്ന യാഥാര്‍ഥ്യം ഉള്‍കൊണ്ടുകൊണ്ടാണ് അലൈവ് പദ്ധതിക്ക് കീഴില്‍ രക്ഷിതാക്കളെ വിളിച്ച് ചേര്‍ത്തത് എന്ന് ഉദ്ഘാടനം നിര്‍വഹിച്ച കൊണ്ട് എം എല്‍ എ അന്‍വര്‍ സാദത്ത് പറഞ്ഞു. അലൈവ് പ്രൊജക്ട് കോഡിനേറ്റര്‍ ഷാര്‍ജറ്റ് കെ വി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കരിയര്‍ എക്‌സ്‌പെര്‍ട്ടും സഫയര്‍ ഫ്യൂച്ചര്‍ അക്കാദമി സി ഇ ഒയുമായ ടി സുരേഷ്‌കുമാര്‍ ക്ലാസ് നയിച്ചു. ആലുവ ബോയ്‌സ് സ്‌കൂള്‍ കരിയര്‍ ഗൈഡന്‍സ് കോഡിനേറ്റര്‍ ദീപ, യുവ സോഷ്യല്‍ എന്‍ജിനീയറിങ് ഗ്രൂപ്പായ വൈബ്രന്റ് കമ്മ്യൂണിറ്റി ആക്ഷന്‍ നെറ്റ്വര്‍ക്ക് സി ഇ ഒ സുഹൈല്‍ വി എ എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!