

ദോഹ: ഖത്തറിലെ മുന്‍ പ്രവാസിയും കലാ- സാംസ്‌ക്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന സുല്‍ത്താന്‍ ബത്തേരി സ്വദേശി ബി എം നാസിമുദ്ദീന്‍ നാട്ടില്‍ നിര്യാതനായി. മയ്യത്ത് നമസ്‌ക്കാരം ഉച്ചക്ക് 12 മണിക്ക് ദൊട്ടപ്പന്‍കുളം മസ്ജിദിലും ഒരു മണിക്ക് ചുങ്കം ജുമാ മസ്ജിദിലും നടക്കും.

ഖത്തര്‍ കസ്റ്റംസില്‍ കാല്‍ക്കുലേഷന്‍ വിഭാഗത്തില്‍ ഉദ്യോഗസ്ഥനായിരുന്നു നാസിമുദ്ദീന്‍. ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ പ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം.

ഭാര്യ: എന്‍ സി സൈബുന്നിസ. മക്കള്‍: ഷഹന നാസിം, ഷംനാസ്, സഫ്‌ന നാസിം.
