എല്ലാ ഇന്ത്യക്കാരും ഇന്ത്യന്‍ എംബസി വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം

Web Desk
1 Min Read

ദോഹ: ഖത്തറിലെ എല്ലാ ഇന്ത്യക്കാരും ഇന്ത്യന്‍ എംബസി വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ട്വിറ്ററിലാണ് എംബസി ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ എംബസി വെബ്‌സൈറ്റില്‍ വലതുഭാഗത്തുള്ള രജിസ്‌ട്രേഷന്‍ ഫോര്‍ ഇന്ത്യന്‍ നാഷനല്‍സ് റെസിഡന്റ് ഇന്‍ ഖത്തര്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേര രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദേശം.

city exchange

പേര്, ജനന തീയതി, ഇ-മെയില്‍ അഡ്രസ്, ഫോണ്‍ നമ്പര്‍, ഖത്തര്‍ ഐഡി നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, ഫാമിലി സൈസ്, ജോലി, കമ്പനിയുടെ പേര്, ദോഹയിലെ അഡ്രസ്, നാട്ടിലെ അഡ്രസ്, നാട്ടിലെ കോണ്‍ടാക്ട് പേഴ്‌സന്റെ പേര്, ഫോണ്‍ നമ്പര്‍ എന്നിവയാണ് രജിസ്‌ട്രേഷന്‍ ഫോറത്തില്‍ നല്‍കേണ്ട വിവരങ്ങള്‍.രജിസ്‌ട്രേഷന്‍ ലിങ്ക് https://indianembassyqatar.gov.in/indian_national_reg

Share This Article
Leave a Comment
error: Content is protected !!