സ്‌നേഹവീട് പദ്ധതി പ്രഖ്യാപിച്ച് റോട്ടറി ക്ലബ്ബ് പുതിയ ഭാരവാഹികള്‍

Web Desk
1 Min Read

കോഴിക്കോട് :നിര്‍ധനര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കല്‍ സ്‌നേഹ വീട് പദ്ദതി തുടരുമെന്ന് പ്രഖ്യാപിച്ച് റോട്ടറി ക്ലബ്ബ് കാലിക്കറ്റ് സൈബര്‍ സിറ്റി 2021 – 2022 ഭാരവാഹികള്‍ ചുമതലയേറ്റു. പ്രസിഡന്റ് ,സന്നാഫ് പാലക്കണ്ടി, സെക്രട്ടറി ,കെ.നിതിന്‍ ബാബു എന്നിവരടങ്ങിയ 10 അംഗ ഭരണ സമിതിയാണ് ചുമതലയേറ്റത്. പറമ്പത്ത് സ്വദേശിയും വൃക്കരോഗിയുമായ ഓട്ടോ ഡ്രൈവര്‍ ഷമീറിനാണ് മൂന്നാമത്തെ സ്‌നേഹ വീട് നിര്‍മ്മിച്ച് നല്‍കുന്നത്. മെഡിക്കല്‍ കോളേജില്‍ മിനി ലൈബ്രറി ,നഗരത്തോട് ചേര്‍ന്നുള്ള തീരദേശത്ത് മുന്നറിയിപ്പ് ബോര്‍ഡ്, നൂറ് തെങ്ങിന്‍ തൈ നടല്‍, ഫിഷ് ഫാമിംഗ്, ഹോപ്പുമായി സഹകരിച്ച് സൗജന്യ ഭക്ഷണ വിതരണം തുടങ്ങി പദ്ദതികള്‍ നടപ്പിലാക്കും. റോട്ടറി ഡിസ്ട്രിക്റ്റ് 3204 ഗവര്‍ണ്ണര്‍ ഡോ.രാജേഷ് സുഭാഷ് മുഖ്യാതിഥിയായി. ഓണ്‍ ലൈന്‍ പ്ലാറ്റ് ഫോമില്‍ നടന്ന ചടങ്ങില്‍ വിശിഷ്ടാതിഥികളായി എത്തിയ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ , മേയര്‍ ബീനാ ഫിലിപ്പ് , എം എല്‍ എ മാരായ തോട്ടത്തില്‍ രവീന്ദ്രന്‍ ,ഡോ. എം.കെ. മുനീര്‍, പി.ടി.എ റഹീം, കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, ജമീല കാനത്തില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. റോട്ടറി ഭാരവാഹികളായ ഡാരിയസ് മാര്‍ഷല്‍ , ഡോ.സി.എം അബൂബക്കര്‍ ,ശ്രീധരന്‍ നമ്പ്യാര്‍, പ്രമോദ് നായനാര്‍, ഡോ. സേതു ശിവങ്കര്‍ , പി.എന്‍ അജിത, എം എം ഷാജി സംസാരിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!