
മക്ക:വെള്ളിയാഴ്ച മുതല്‍ മസ്ജിദുല്‍ ഹറാമിലെ നമസ്‌കാരത്തിനു അനുമതിപത്രം നല്‍കുന്നത് നിര്‍ത്തലാക്കും. പ്രവേശനം ഹജ്ജ് അനുമതി പത്രം ലഭിച്ചവര്‍ക്ക് മാത്രമായിരിക്കും. ഹജ്ജ് തീര്‍ഥാടകരെ സ്വീകരിക്കുന്നതിനാണ് നിയന്ത്രണമെന്ന് ഹജ്ജ് ഉംറ സുരക്ഷ മേധാവി കേണല്‍ മുഹമ്മദ് അല്‍ബസാമി അറിയിച്ചു. ഹജ്ജ് ദിവസങ്ങളില്‍ തീര്‍ഥാടകരല്ലാത്തവരെ മേഖലയിലേക്ക് കടത്തിവിടില്ല. ഹറമിലും മുറ്റങ്ങളിലും ഹജ്ജ് സുരക്ഷ സേന പ്രത്യേക നിരീക്ഷണത്തിനുണ്ടാകുമെന്നും മേധാവി പറഞ്ഞു. ദുല്‍ഹജ്ജ് ഏഴ് മുതല്‍ 13 വരെയുള്ള തീയതികളില്‍ ഹറം പരിസരങ്ങളിലേക്കും പുണ്യസ്ഥലങ്ങളിലേക്കും അനുമതി പത്രമില്ലാത്ത ആരെയും കടത്തിവിടുകയില്ലെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

