സര്‍ക്കാര്‍ സംഘപരിവാറുമായി ചേര്‍ന്നു നില്‍ക്കാന്‍ ശ്രമിക്കുന്നു: സാദിഖലി തങ്ങള്‍

Web Desk
0 Min Read

മലപ്പുറം:

city exchange

സംഘപരിവാറുമായി ചേര്‍ന്നു നില്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ടതിനെതിരെ മുസ്ലിം ലീഗ് മലപ്പുറത്ത് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ട തീരുമാനം പിന്‍വലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ബഹുസ്വര സമൂഹത്തില്‍ എല്ലാവരുടെയും വിശ്വാസങ്ങള്‍ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അതിന് വിപരീതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!